ഒന്നു വിളിച്ചാൽ

ഒന്നു വിളിച്ചാല്‍ ഓടിയെൻറെ അരികിലെത്തും..
ഒന്നു സ്തുതിച്ചാല്‍ അവൻ എൻറെ മനം തുറക്കും..
ഒന്നു കരഞ്ഞാലോമനിച്ചെൻ മിഴിതുടക്കും..
ഓ..എത്ര നല്ല സ്നേഹമെൻറെ ഈശോ..
ഓ..എത്ര നല്ല സ്നേഹമെൻറെ ഈശോ..

ഒന്നു തളര്‍ന്നാല്‍ അവനെൻറെ കരം പിടിക്കും..
പിന്നെ കരുണാമയനായ് താങ്ങി നടത്തും..
ശാന്തി പകരും എൻറെ മുറിവുണക്കും..
എത്ര നല്ല സ്നേഹമെൻറെ ഈശോ..
ഓ..എത്ര നല്ല സ്നേഹമെൻറെ ഈശോ..

തന്നെ അനുഗമിക്കാൻ അവനെന്നെ വിളിക്കും..
തിരുവചനം പകര്‍ന്നെൻറെ വഴിതെളിക്കും..
ശക്തി പകരും എന്നെ അനുഗ്രഹിക്കും..
എത്ര നല്ല സ്നേഹമെൻറെ ഈശോ..
ഓ..എത്ര നല്ല സ്നേഹമെൻറെ ഈശോ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Onnu vilichaal