പരിശുദ്ധാത്മാവേ

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എന്റെ ഹൃദയത്തിൽ..
ദിവ്യ ദാനങ്ങൾ ചിന്തിയെന്നുള്ളിൽ ദൈവസ്നേഹം നിറയ്ക്കണേ..

സ്വര്‍ഗ്ഗ വാതിൽ തുറന്നു ഭൂമിയിൽ നിര്‍ഗളിക്കും പ്രകാശമേ..

അന്ധകാര വിരിപ്പു മാറ്റിടും ചന്ദമേറുന്ന ദീപമേ..
കേഴുമാത്മാവിൽ ആശവീശുന്ന മോഹന ദിവ്യ ഗാനമേ..
പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എന്റെ ഹൃദയത്തിൽ..
ദിവ്യ ദാനങ്ങൾ ചിന്തിയെന്നുള്ളിൽ ദൈവസ്നേഹം നിറയ്ക്കണേ..

വിണ്ടുണങ്ങി വരണ്ട മാനസം കണ്ട വിണ്ണിൻ തടാകമേ..

മന്ദമായ് വന്നു വീശിയാനന്ദം തന്ന പൊന്നിളം തെന്നലേ..
രക്തസാക്ഷികൾ ആഞ്ഞു പുൽകിയ പുണ്യജീവിത പാത നീ..
പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എന്റെ ഹൃദയത്തിൽ..
ദിവ്യ ദാനങ്ങൾ ചിന്തിയെന്നുള്ളിൽ ദൈവസ്നേഹം നിറയ്ക്കണേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Parishudhatmave

അനുബന്ധവർത്തമാനം