ആരാധിക്കുമ്പോൾ വിടുതൽ

ആരാധിക്കുമ്പോള്‍ വിടുതല്‍
ആരാധിക്കുമ്പോള്‍ സൗഖ്യം ..(2)

ദേഹം ദേഹി ആത്മാവില്‍
സമാധാന സന്തോഷം
ദാനമായ് അവന്‍ നല്‍കീടും ..(2)

പ്രാര്‍ത്ഥിക്കാം ആത്മാവില്‍
ആരാധിക്കാം കര്‍ത്തനെ
നല്ലവന്‍ അവന്‍ വല്ലഭന്‍ ..(2)
വിടുതല്‍ എന്നും പ്രാപിക്കാം ..(2)

മടുത്തുപോകാതെ പ്രാര്‍‌ത്ഥിക്കാം
വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കാം ..(2)

നീതിമാന്‍റെ പ്രാര്‍ത്ഥന
ശ്രദ്ധയുള്ള പ്രാര്‍ത്ഥന
ഫലിക്കും രോഗിക്കു സൗഖ്യമായ് ..(2)

പ്രാര്‍ത്ഥിക്കാം ആത്മാവില്‍
ആരാധിക്കാം കര്‍ത്തനെ
നല്ലവന്‍ അവന്‍ വല്ലഭന്‍ ..(2)
വിടുതല്‍ എന്നും പ്രാപിക്കാം ..(2)

യാചിപ്പിന്‍ എന്നാല്‍ ലഭിക്കും
അന്വേഷിപ്പിന്‍ കണ്ടെത്തും ..(2)
മുട്ടുവിന്‍ തുറക്കും സ്വര്‍ഗ്ഗത്തിന്‍ കലവറ
പ്രാപിക്കാം എത്രയോ നന്മകള്‍ ..(2)

പ്രാര്‍ത്ഥിക്കാം ആത്മാവില്‍
ആരാധിക്കാം കര്‍ത്തനെ
നല്ലവന്‍ അവന്‍ വല്ലഭന്‍ ..(2)
വിടുതല്‍ എന്നും പ്രാപിക്കാം ..(4)
 

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aradikkumbol viduthal

അനുബന്ധവർത്തമാനം