നല്ല മാതാവേ മരിയേ
നല്ല മാതാവേ മരിയേ
നിര്‍മ്മല യൌസേഫ് പിതാവേ ..(2)
നിങ്ങളുടെ പാദപങ്കജത്തില്‍
ഞങ്ങളെ വച്ചിതാ കുമ്പിടുന്നേ
(നല്ല മാതാവേ മരിയേ..)
ആത്മ ശരീരേന്ദ്രിയങ്ങളായ
വിസ്മരണ വിവശങ്ങളേയും
നായവത്തിന്‍ ഫലകര്‍മ്മങ്ങളും
പോയതുമുള്ളതും മേലിലേതും
കണ്ണുതിരിച്ചു കടാക്ഷിച്ചതില്‍
കണ്യതുസര്‍വ്വമകറ്റിക്കൊണ്ട്
പുണ്യമായുള്ളതു കാത്തവറ്റാല്‍
ധന്യനായി ഞങ്ങളെയാക്കീടുവീന്‍
മുന്‍പിനാല്‍ ഞങ്ങളെക്കാത്തുവന്ന
തുമ്പം തരും ദുഷ്ടാത്മതകരാര്‍
സൈത്താന്മാര്‍ ഞങ്ങളെ കാത്തിടുവാന്‍
ചത്താലും ഞങ്ങള്‍ക്കതിഷ്ടമല്ല
ആ ദുഷ്ടര്‍ ഞങ്ങളെ കാത്തീടൂകില്‍
ഹാ കഷ്ടം ഞങ്ങളെ ദുഷ്ടരാക്കി
ഇമ്പം കാണിച്ചു പ്രീയം വരുത്തി
പിമ്പവര്‍ ഞങ്ങളെ നാശമാക്കും
അയ്യോ മാതാവേ പിതാവേ അവന്റെ
അയ്യായിരം കാതം ദൂരമാക്കി
ഞങ്ങളെ കൈകളില്‍ താങ്ങിക്കൊണ്ട്
നിങ്ങളെ പുത്രനോ ചേര്‍ത്തുകൊള്‍വ്വിന്‍
(നല്ല മാതാവേ മരിയേ..)
നിങ്ങളുടെ പാദപങ്കജത്തില്‍
ഞങ്ങളെ വച്ചിതാ കുമ്പിടുന്നേ