സങ്കീർത്തനങ്ങൾ നീതിമാനെ വാഴ്ത്തുന്നു

സങ്കീർത്തനങ്ങൾ നീതിമാനെ വാഴ്ത്തുന്നു
മണ്ണും വിണ്ണും അതേറ്റു പാടുന്നു (2)
പീഡിതരേ ദാവീദിൻ പുത്രനിതാ
മർദ്ദകരേ മംഗളമാം സൂക്തമിതാ
മർദ്ദകരേ ദൈവത്തെ ഭയപ്പെടുവിൻ
ചൂഷകരേ ശിക്ഷകളുണ്ടോർത്തോളിൻ (സങ്കീർത്തനങ്ങൾ..)

അനാദിയായോൻ വാഴുമ്പോൾ
ദുഃഖമെന്തിനു മാനവരേ
സത്യമറിയൂ സാക്ഷികളേ (2)
പാപമനസ്സിൽ ശാന്തിയരുളും
 ധ്യാനസവിധം ഈ ആശ്രമം(സങ്കീർത്തനങ്ങൾ..)

പിതാവിനെ നാം വാഴ്ത്തുമ്പോൾ
സത്യമുണരും പാവനമായ്
മിഥ്യ മറയും മാനവരേ (2)
നീലനഭസ്സിൽ സൂര്യകിരണം
പോലെ തെളിയും ഈ ആശ്രമം (സങ്കീർത്തനങ്ങൾ..)

അലൗകികാത്മജൻ അജപാലൻ
നിത്യമിതിലെ നേർവഴിയിൽ
ലക്ഷ്യമരുളും  യാത്രികരെ(2)
ശോകഹൃദയം തേടിയണയും
 യേശുവചനം ഈ ആശ്രമം(2)(സങ്കീർത്തനങ്ങൾ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sankeerthanangal Neethimaane

അനുബന്ധവർത്തമാനം