പ്രതികാരദുർഗ്ഗേ പായുക

 

പ്രതികാരദുര്‍ഗ്ഗേ... പായുക നീ പടവാളുമായ്
കൂടപ്പിറപ്പിനെ കൊന്ന വഞ്ചകനെത്തേടി 

വീരമരണമിലതെന്തിനു കണ്ണീര്‍
വിഷാദമരുതരുതേ - പിതാവേ
വിഷാദമരുതരുതേ (2)

ചതിച്ചു കൊന്നൊരു ചന്തൂ നിന്നെ തുടച്ചു മാറ്റാനായി
കുതിച്ചു കുതിച്ചു കുതിച്ചു കൊണ്ടൊരു
വീരസഹോദരി വരവായി

ചാകാന്‍ പിറന്ന ചേകോന്‍ നിന്‍ മകന്‍
കരയരുതിനിയമ്മേ - പൊന്നമ്മേ 
കരയരുതിനിയമ്മേ (2)

പാലു കൊടുത്തൊരു കൈയ്യില്‍ കടിച്ചു
പായുകയാണോ പാമ്പേ നീ
പ്രതികാരത്തിന്‍ പരുന്തു പിന്നില്‍
പറന്നു പറന്നു വരുമല്ലോ. . . 

ചുമന്നു പോറ്റിയ മകനുടെ ദേഹം
ചുടലയിലെരിഞ്ഞാലും - തല്‍ക്കീര്‍ത്തി
പൊലിയില്ലൊരുനാളും (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Prathikaara durge

Additional Info

അനുബന്ധവർത്തമാനം