പോരിങ്കൽ ജയമല്ലോ

പോരിങ്കല്‍ ജയമല്ലോ പൊന്നാങ്ങള വരുമല്ലോ (2)
വീരാളിപ്പട്ടെവിടെ പട്ടുവിരിക്കാനാളെവിടെ (2)
പോരിങ്കല്‍ ജയമല്ലോ പൊന്നാങ്ങള വരുമല്ലോ

കുഴലൂതാനാളുകളെവിടെ കുമ്മിയടിക്കാനാളെവിടെ (2)
അങ്കക്കലിയും കച്ചയുമായ് അങ്കച്ചേകോന്‍ വരുമല്ലോ (2)
പോരിങ്കല്‍ ജയമല്ലോ പൊന്നാങ്ങള വരുമല്ലോ (2)

പുത്തന്‍ നിറപറ വെച്ചാട്ടേ പുത്തരിനെല്ലു നിറച്ചാട്ടേ (2)
ചന്ദനനീരില്‍ മുക്കിയനല്ലൊരു ചാമരവിശറിയെടുത്താട്ടെ (2)
പോരിങ്കല്‍ ജയമല്ലോ പൊന്നാങ്ങള വരുമല്ലോ (2)

കുരവയിടാന്‍ വന്നാട്ടേ കുത്തുവിളക്കു പിടിച്ചാട്ടേ (2)
ആനന്ദമഞ്ചലിലേറി ആങ്ങളയിപ്പോള്‍ വരുമല്ലോ (2)
പോരിങ്കല്‍ ജയമല്ലോ പൊന്നാങ്ങള വരുമല്ലോ (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Porinkal jayamallo

Additional Info

അനുബന്ധവർത്തമാനം