അല്ലിത്താമരക്കണ്ണാളെ നിന്റെ
അല്ലിത്താമരക്കണ്ണാളെ - നിന്റെ
വെള്ളിത്താലത്തിലെന്താണ് (2)
കാലത്തുവീണൊരു മഞ്ഞാണോ
കാവിലെപ്പൂജയ്ക്കു പൂവാണോ
അല്ലിത്താമരക്കണ്ണാളെ - നിന്റെ
വെള്ളിത്താലത്തിലെന്താണ്
പുത്തൂരം വീട്ടിലെ ദേവിയെ പൂജിക്കാന്‍
പൂജാരി വേറെ വരുന്നല്ലോ (2)
കാട്ടുപൂഞ്ചോലയ്ക്കു കാഴ്ച കാണുമ്പോള്‍
പൊട്ടിച്ചിരികള്‍ വരുന്നല്ലോ
അല്ലിത്താമരക്കണ്ണാളെ - നിന്റെ
വെള്ളിത്താലത്തിലെന്താണ്
അക്കരെയിക്കരെ നോക്കി നില്‍ക്കുന്ന
ശര്‍ക്കരമാവേ തൈമുല്ലേ
തങ്ങളില്‍ത്തങ്ങളില്‍ മാറോടണയ്ക്കുന്ന
തങ്കക്കിനാവുമായ് നില്‍പ്പാണോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Allithaamarakkannaale ninte
Additional Info
Year:
1961
ഗാനശാഖ: