പുല്ലാണെനിക്കു നിന്റെ വാൾമുന

പുല്ലാണെനിക്കു നിന്റെ വാൾമുന
പക്ഷേ കൊല്ലുന്നു നിന്റെ കൊച്ചു കണ്മുന
എന്നെ കൊല്ലുന്നു നിന്റെ കൊച്ചു കണ്മുന
(പുല്ലാണെനിക്ക്‌...)

പരിഹാസം ചൊരിയേണ്ട (2)
പയ്യാരം പറയേണ്ട
പടവാളു വീശിയാട്ടെ - വേഗം
പടവാളു വീശിയാട്ടെ
(പരിഹാസം. . . )

പുല്ലാണെനിക്കു നിന്റെ വാൾമുന
പക്ഷേ കൊല്ലുന്നു നിന്റെ കൊച്ചു കണ്മുന
എന്നെ കൊല്ലുന്നു നിന്റെ കൊച്ചു കണ്മുന

വാക്കിലുള്ള വൈഭവം
വാളിലൊന്നു കാണണം - വന്നാട്ടെ
വാളുലച്ചു പോരിന്നായ്‌ - വേഗംവന്നാട്ടെ
വാളുലച്ചു പോരിന്നായ്‌
(വാക്കിലുള്ള... )

കരളേ നിൻ നെഞ്ചു നോക്കി 
കരവാളു വീശുവാൻ 
കല്ലല്ല മരമല്ല ഞാൻ - വെറും
കല്ലല്ല മരമല്ല ഞാൻ 
(കരളേ.... )

പുല്ലാണെനിക്കു നിന്റെ വാൾമുന
പക്ഷേ കൊല്ലുന്നു നിന്റെ കൊച്ചു കണ്മുന
എന്നെ കൊല്ലുന്നു നിന്റെ കൊച്ചു കണ്മുന

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pullaanenikku ninte vaalmuna

Additional Info

അനുബന്ധവർത്തമാനം