ചിറവരമ്പത്ത് ചിരുതേവിക്കാവ്
ചിറവരമ്പത്ത് ചിരുതേവിക്കാവ്
ചിരുതേവിക്കാവില് തിരുനടത്താക്കോല്
തിരുടന്‍ എടുത്തിട്ടോ
കരുമാടിപ്പിള്ളേരു ചിറയിലെടുത്തിട്ടോ
തിരുകിയോരരയുടെ വികൃതി മടുത്തിട്ടോ
അങ്ങനെയോ ഇങ്ങനെയോ എങ്ങനെയോ പോയേ ….പോയ് ….
(ചിറവരമ്പത്ത്)
പുലരിയിലെത്തി ചിറയില്‍ കുളിച്ചു
പുതിയ മോഹങ്ങള്‍ ചിറകിട്ടടിച്ചു (2)
തിരിവെട്ടം കാണാന്‍ ഉഴറിക്കൊതിച്ചു
തട്ടകത്തെ തായൊത്തു
കൂട്ടം കൂടാനോ കോട്ടം കൂടാതെ
വാട്ടം കൂടാതെ
കെട്ടുന്ന ജീവിത തട്ടുയര്‍ത്താനും
ചിരുതേവിയമ്മേടെ ചെറുമക്കളെത്ത്യേ …..
ഗോപുരവാതില്‍ മലര്‍ക്കെ തുറന്നു
ഗോപിയണിഞ്ഞ ചേരാത് നിരന്നും (2)
തിരുനടവാതില്‍ അടഞ്ഞു കിടന്നും
തിരുമേനിയങ്ങനെ തിരുമുറ്റത്തങ്ങനെ
ചങ്ങലവട്ട കയ്യില്‍ പിടിച്ചും
തിങ്ങലകത്തുള്ള അറയില്‍ അടച്ചും
പരതണ പരതലതെല്ലാരും കണ്ടേ …….
പൊന്നു കൊണ്ടുള്ളൊരു താക്കോലല്ല
പൊന്നാണെങ്കില്‍ മിന്നിക്കണ്ടേനെ (2)
മണ്ണ് കൊണ്ടുള്ളൊരു താക്കോലല്ല
മണ്ണാണെങ്കില്‍ ഉടഞ്ഞു കണ്ടേനെ (2)
ഇരുമ്പ് കൊണ്ടുള്ളൊരു താക്കോലല്ല
ഇരുമ്പാണെങ്കില്‍ തുരുമ്പ് കണ്ടേനെ (2)
വന്നോരു വന്നോരു കണ്ണ് തെളിച്ചേ
കണ്ണ് തെളിഞ്ഞോരു നിന്ന് ചിരിച്ചേ (2)
നിന്ന് ചിരിച്ചോരു കാര്യം പറഞ്ഞേ
കൊട്ടും ചിരിക്കു കരുക്കള്‍ ഒരുക്ക്യേ (2)
ഉരുളിയെടുത്തേ കുരുതി നിറച്ചേ
പ്ലാവിലക്കുമ്പിള് ചുറ്റും നിരത്ത്യേ
കുരുതീലിടാനായ് ഉരുപ്പടി തേട്യേ
മണ്ണല്ല… പൊന്നല്ല… മരമല്ല… താക്കോല്
മിന്നിത്തിളങ്ങും മനസ്സിലിരിക്കണൊരൊന്നാംതരം
തങ്ക സ്വപ്നമല്ലോ