ഒന്നല്ല രണ്ടല്ല നൂറു പേരിട്ടു ഞാൻ

ഒന്നല്ല രണ്ടല്ല നൂറു പേരിട്ടു ഞാൻ 
കുന്നല നാടിന്റെ കുഞ്ഞുമോൾക്ക്... (2 )
നിളയെന്നു കൊഞ്ചിച്ചു കൊഞ്ചിച്ചു നിൽക്കുമ്പോൾ 
തളകിലുക്കി കുതിച്ചോടും പെണ്ണ്...
തളകിലുക്കി കുതിച്ചോടും പെണ്ണ്
(ഒന്നല്ല രണ്ടല്ല...)

പേരാറെന്നോമനപ്പേരു വിളിക്കുമ്പോൾ   
പാരാതെയോടിയണയും പെണ്ണ്... (2 )
ഭാരതമേ എന്നുറക്കെ വിളിച്ചാലോ 
ഭൂമിയെ പച്ച ചൂടിക്കും പെണ്ണ്  (2 )
(ഒന്നല്ല രണ്ടല്ല...)

ചെമ്മണ്ണിലാറാടി പായുമ്പോൾ പെണ്ണൊരു 
ചെമ്പരത്തിപ്പൂക്കടലുപോലെ...(2 )
സഹ്യന്റെ മാറിൽ കുളിരു ചാർത്തീ- 
മലനാടിന്റെ നാഡിയായ് ഒഴുകും പെണ്ണ്  (2 )
(ഒന്നല്ല രണ്ടല്ല...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Onnalla Randalla Nooru Perittu Njaan

Additional Info

Year: 
1983
Lyrics Genre: 

അനുബന്ധവർത്തമാനം