തെക്ക്ന്ന് വന്നാലും വടക്ക്ന്ന് വന്നാലും
തെക്ക്ന്ന് വന്നാലും വടക്ക്ന്ന് വന്നാലും
തെയ്യത്തിനു ചെമ്മാനപ്പന്തല്... (2)
നച്ചത്രപ്പൂമാല മാറില്...ചെമ്പരത്തിപ്പൂ കണ്ണില് (2)
(തെക്ക്ന്ന് വന്നാലും...)
തട്ടകത്തുള്ളോർക്ക് തമ്പ്രാക്കളായോർക്ക്
കാട്ടിലും നാട്ടിലും പൊന്ന് (2)
കാടിൻ്റെ മക്കള് വേട്ടപ്പണ്ടങ്ങള്
കത്തുന്നോരുള്ളിൻ്റെ കണ്ണ് (2)
(തെക്ക്ന്ന് വന്നാലും...)
പടരുന്ന തീയ്.. അടിയാൻ്റെ ഉയിര്
പകയാളിപ്പടരുന്ന മണ്ണ്... (2)
ഒരു തുടം പോരാ.. ഒരു കുടം ചോര
കുരുതിക്കിളം മെയ്യ് താ തെയ് (2)
(തെക്ക്ന്ന് വന്നാലും...x 2 )
നച്ചത്രപ്പൂമാല മാറില്...ചെമ്പരത്തിപ്പൂ കണ്ണില് (2)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thekkunnu Vannalum Vadakkunnu Vannalum