കരിപ്പൂ കാവിലമ്മേ

കരിപ്പൂ കാവിലമ്മേ
കര്‍ക്കിടക വാവു വരുന്നേ. (2)
കരിമാന കുടക്കിഴിൽ
തിറനാളെഴുന്നെള്ളുന്നേ..(2)
(കരിപ്പൂ )

പിറന്നാൾ അടുത്തു വരുന്നേ (4)
തിരയാട്ട തിരുമുറ്റത്ത് കുരുത്തോല
പന്തലു തീർന്നേ (2)
(കരിപ്പൂ )

ചിറവരമ്പ് കടന്നു ചെന്ന്
നാംകുളത്തിൽ കുളിച്ചു വന്ന് (2)
ചിരുതേവി ചമയടി നീ
കാമാച്ചി പെണ്ണാളെ (2)
(കരിപ്പൂ )

ചെമ്പട്ടു ഞൊറിഞ്ഞുടുത്തു
കുമ്പിട്ടു കുറി വരച്ച് (2)
ചെംപുലരി പെണ്ണിനൊപ്പം
കുളിച്ചു വാ പെണ്ണാളേ (2)
(കരിപ്പൂ )

കരിങ്കൂള പൂക്കൾക്ക് എന്തിന്
കണ്ണുകടി കണ്ണാളെ (2)
കാതോളം കണ്ണെഴുതേടീ
കാമാച്ചി പെണ്ണാളെ (2)
(കരിപ്പൂ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karippoo kavilamme

Additional Info

Year: 
1983

അനുബന്ധവർത്തമാനം