പാണ്ഡ്യാലക്കടവും വിട്ട്
പാണ്ഡ്യാലക്കടവും വിട്ട്... പാട്ടും കൂത്തും താളോമിട്ട്...
പടകൂട്ടി പടിഞ്ഞാട്ട് പായും തോണികൾ (2)
(കോറസ്:
ഒന്നേ ഒന്നേ ഒന്നേ... ഒന്നേ തുഴ പായുന്നൂ
വന്നേ വന്നേ വന്നേ വന്നേ പുഴ പാടുന്നൂ x 2 )
(പാണ്ഡ്യാലക്കടവും വിട്ട്...)
പടിഞ്ഞാറേക്കടലിൻ്റെ പടിയോളമെത്തീടുമ്പോൾ
തക്കിട തരികിട തിര കണ്ടു തലയൂരല്ലേ...
(കോറസ്:
പടിഞ്ഞാറേക്കടലിൻ്റെ പടിയോളമെത്തീടുമ്പോൾ
തക്കിട തരികിട തിര കണ്ടു തലയൂരല്ലേ...)
കുതികുത്തി മറയണ കൊമ്പനാനത്തിരമാല
അതിനുമേൽ നൃത്തംവയ്ക്കും പൊൻ വലക്കാരൻ
(കോറസ്:
കുതികുത്തി മറയണ കൊമ്പനാനത്തിരമാല
അതിനുമേൽ നൃത്തംവയ്ക്കും പൊൻ വലക്കാരൻ
ഒന്നേ ഒന്നേ ഒന്നേ... ഒന്നേ തുഴ പായുന്നൂ
വന്നേ വന്നേ വന്നേ വന്നേ പുഴ പാടുന്നൂ x 2 )
(പാണ്ഡ്യാലക്കടവും വിട്ട്...)
വലവീശി മടങ്ങുമ്പോ മുത്തും സ്വത്തും തിരയുമ്പോ
തലയിലെ തൊപ്പി പോയി.. തകരാറായി
(കോറസ്:
വലവീശി മടങ്ങുമ്പോ മുത്തും സ്വത്തും തിരയുമ്പോ
തലയിലെ തൊപ്പി പോയി.. തകരാറായി)
അച്ചാലും മുച്ചാലും ഓടീട്ടാഹാരം കഴിക്കരുതേ
കൊച്ചീലെ പെണ്ണുങ്ങളെ നോക്കി നിക്കല്ലേ
(കോറസ്:
അച്ചാലും മുച്ചാലും ഓടീട്ടാഹാരം കഴിക്കരുതേ
കൊച്ചീലെ പെണ്ണുങ്ങളെ നോക്കി നിക്കല്ലേ
ഒന്നേ ഒന്നേ ഒന്നേ... ഒന്നേ തുഴ പായുന്നൂ
വന്നേ വന്നേ വന്നേ വന്നേ പുഴ പാടുന്നൂ x 2 )
(പാണ്ഡ്യാലക്കടവും വിട്ട്...)
(കോറസ്: ഒന്നേ ഒന്നേ ഒന്നേ... x 2 )