തിരുതകൃതി തിരുമുറ്റം

തിരുതകൃതി തിരുമുറ്റം
തരികിട ധി ധിമൃതത്തെയ്
തിരുവാതിര വന്നേറ്റം
കളികളി മുറ്റം
കളിമുറ്റത്തൊഴുകും പാട്ടിനു
കുളിരോ കുളിര്
കളിമുറ്റത്തൊഴുകും പാട്ടിനു
കുളിരോ കുളിര്
(തിരു തകൃതി )

മുറ്റത്തൊരു തേന്മാവ്‌
തേന്മാവിലൊരൂഞ്ഞാല്
ഊഞ്ഞാലില്‍ ആലോലം
പൂനിലാവ്‌  (2)
പൂനിലാവ്‌ ചൂടിയെന്റെ
പൊന്നിന്‍ കിനാവ്‌ (2)
(തിരു തകൃതി)

വെള്ളിമല തേവര്ക്കു
പള്ളിത്തിരുനാള് (2)
ഇളനീരും കളികുളിയും
കളകളവും മലമോള്‍ക്ക്
മലമോള്‍ക്കും മാനിനിമാര്ക്കും
മംഗല്യ തിരുനോമ്പ്

തിരുതകൃതി തിരുമുറ്റം
തരികിട ധി ധിമൃതത്തെയ്
തിരുവാതിര വന്നേറ്റം
കളികളി മുറ്റം
കളിമുറ്റത്തൊഴുകും പാട്ടിനു
കുളിരോ കുളിര്
കളിമുറ്റത്തൊഴുകും പാട്ടിനു
കുളിരോ കുളിര്
(തിരു തകൃതി )
കുളിരോ കുളിര് ... കുളിരോ കുളിര് ... കുളിരോ കുളിര് .....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thiru Thakruthi Thirumuttam