കെയക്കെ മാനത്തെ മല മേലെ

കെയക്കെ  മാനത്തെ മല മേലെ കേൾക്കുന്നൊരു തമരടി 
കറുത്ത കാലം വെളുപ്പിയ്ക്കും കതിരൊൻ്റെ ചിറകടി (2 )

മല തുരന്നു മലതുരന്നൊരു പുഴയൊഴുകുന്നു 
കളകളങ്ങൾ  കളകളങ്ങൾ പൂവിരിയുന്നു...
ഹോയ്... മല തുരന്നു മലതുരന്നൊരു പുഴയൊഴുകുന്നു 
കളകളങ്ങൾ  കളകളങ്ങൾ പൂവിരിയുന്നു...
ആ....(കെയക്കെ  മാനത്തെ മല മേലെ x 2 )

ആർപ്പുയർന്ന തീരത്ത്  വേർപ്പു നീര് വീണേ 
വേർപ്പു വീണ നേരത്ത് തീപ്പുകയുയർന്നേ 
ആർപ്പുയർന്ന തീരത്ത്  വേർപ്പു നീര് വീണേ 
വേർപ്പു വീണ നേരത്ത് തീപ്പുകയുയർന്നേ 
(കെയക്കെ  മാനത്തെ മല മേലെ x 2 )

വേല നാളെ എന്നരുതേ വെള്ളിലം കിളിയേ 
വേല വേല വേല ലോകം തിളതിളങ്ങുന്നു...
ആ...വേല നാളെ എന്നരുതേ വെള്ളിലം കിളിയേ 
വേല വേല വേല ലോകം തിളതിളങ്ങുന്നു...
(കെയക്കെ  മാനത്തെ മല മേലെ x 2 )

മാനമൊന്നു ഭൂമിയൊന്നു മനസ്സിലുള്ള മോഹമൊന്നു
മാനവൻ്റെ വീറു കണ്ടു മാമലകൾ  മാറിയെന്ന്
മാനമൊന്നു ഭൂമിയൊന്നു മനസ്സിലുള്ള മോഹമൊന്നു
മാനവൻ്റെ വീറു കണ്ടു മാമലകൾ  മാറിയെന്ന് 

കെയക്കെ മാനത്തെ മല മേലെ കേൾക്കുന്നൊരു തമരടി 
കറുത്ത കാലം വെളുപ്പിയ്ക്കും കതിരൊൻ്റെ ചിറകടി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Keykke Manathe Mala Mele