അമ്പല മുറ്റത്താലിന്‍

അമ്പല മുറ്റത്താലിന്‍ കൊമ്പ-
ത്തമ്പിളി മാമന് മടിയിലിരുത്താന്‍
പുഞ്ചിരി പോലൊരു പൂവിതള്‍ പോലൊരു
ചെന്തളിര്‍ പോലൊരു നക്ഷത്രക്കുഞ്ഞ്
നക്ഷത്രക്കുഞ്ഞ്
(അമ്പല..)

പൂവുകള്‍ കണ്ണ് മിഴിക്കുമ്പോള്‍
പുലരിക്കുഞ്ഞ്
പുഴയുടെ കാല്‍ത്തളയണിയുമ്പോള്‍
പുളകക്കുന്ന് (പൂവുകള്‍)
പുഴയുടെ കാല്‍ത്തളയണിയുമ്പോള്‍
പുളകക്കുന്ന്
(അമ്പല...)

തങ്കനിലാവിന്‍ കൊമ്പത്ത്
പൊന്നൂഞ്ഞാല്
പൊന്നൂഞ്ഞാലില്‍ ഇരുന്നാടാന്‍ വാ
പഞ്ചാരക്കുഞ്ഞേ (തങ്കനിലാവിന്‍)
പൊന്നൂഞ്ഞാലില്‍ ഇരുന്നാടാന്‍ വാ
പഞ്ചാരക്കുഞ്ഞേ
(അമ്പല )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ambala Muttathalin