അന്തിവാനിന്റെ മാറിൽ

 

അന്തിവാനിന്റെ മാറിൽ വിരിഞ്ഞൊരു 
ചെമ്പരത്തിപ്പൂ കൊഴിഞ്ഞു... 
കൂരയിൽ  ജീവിതം നീറി നിൽക്കുമ്പോൾ  
കൂരിരുൾ കൂട്ടിനെത്തുന്നു... (2 )
(അന്തിവാനിന്റെ മാറിൽ...)
 
നെഞ്ചിലായിരം തങ്കക്കിനാവുകൾ 
പൊൻ ചിലമ്പു കിലുക്കുമ്പോൾ (2 ) 
പിന്നെയും നീളുന്ന വഴിയിലാരുടെ 
കണ്ണുനീർത്തുള്ളി തിളങ്ങുന്നു.. (2 )
കണ്ണുനീർത്തുള്ളി തിളങ്ങുന്നു..
(അന്തിവാനിന്റെ മാറിൽ...)
 
മേലേ തിളയ്ക്കുന്ന മാനം 
അശ്വതിവേല തുള്ളുന്നൊരാവേശം (2 )
രാവിലായിരം മിന്നാമിനുങ്ങുകൾ 
കാവു തേടുമൊരുല്ലാസം... (2 )
കാവു തേടുമൊരുല്ലാസം... 

അന്തിവാനിന്റെ മാറിൽ വിരിഞ്ഞൊരു 
ചെമ്പരത്തിപ്പൂ കൊഴിഞ്ഞു... 
കൂരയിൽ  ജീവിതം നീറി നിൽക്കുമ്പോൾ  
കൂരിരുൾ കൂട്ടിനെത്തുന്നു...
കൂരിരുൾ കൂട്ടിനെത്തുന്നു...
കൂരിരുൾ കൂട്ടിനെത്തുന്നു...
കൂരിരുൾ കൂട്ടിനെത്തുന്നു...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anthivaaninte Maaril

Additional Info

Year: 
1983
Lyrics Genre: 

അനുബന്ധവർത്തമാനം