എത്താമരക്കൊമ്പത്തെ പൂ
എത്താമരക്കൊമ്പത്തെ പൂ പറിക്കാന്‍
അക്കരപ്പച്ചയില്‍ കണ്ണെറിയാന്‍
ഊടും പാവും അറിഞ്ഞെറിഞ്ഞു ചോട് വച്ചേ
കന്നിക്കാവടിക്ക് നട്ടെല്ല് വളച്ചു വച്ചേ (2)
എത്താമരക്കൊമ്പത്തെ പൂ പറിക്കാന്‍
അക്കരപ്പച്ചയില്‍ കണ്ണെറിയാന്‍ …..
കൂനിക്കൂടിയിരിക്കണ കൂട്ടുകാരേ – ഇന്ന്
കൂത്തമ്പല നട കടന്നു ആരാരെത്തുന്നേ (2)
മാറ്റാരുടെ കാലം കോലം ചാക്യാര്
പുത്തന്‍ കൂട്ടിന്റെ വീരുറഞ്ഞ ചാക്യാര് (2)
(എത്താമര )
പൊരുളായ പൊരുളൊക്കെ തിരയുന്നോരേ – പാരില്‍
പുതിയൊരു പുലരിക്കു തിരി കൊളുത്തു – മണ്ണിന്‍
അടിയിലെ വേരിന്‍ ചൂര് മണത്തറിയു (2)
താളവട്ടം മുറുകട്ടെ തറയാകെ ഇലകട്ടെ (2 )
തനതിന്തം തനതിന്തം തമ്മില്‍ നമ്മള്‍ അറിയട്ടെ
തനതിന്തം തനതിന്തം തമ്മില്‍ നമ്മള്‍ അറിയട്ടെ
തനതിന്തം തനതിന്തം തമ്മില്‍ നമ്മള്‍ അറിയട്ടെ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ethamara Kombathe
Additional Info
Year:
1983
ഗാനശാഖ: