ഇല്ലം നിറ വല്ലം നിറ

ഇല്ലം നിറ വല്ലം നിറ
വട്ടി നിറ തൊട്ടി നിറ
ചിങ്ങത്തിരുവോണത്തിനു
പൊന്‍ കതിരേ വാ ...
(ഇല്ലം നിറ)

നീല വയല്‍ത്തുമ്പില്‍ നിന്നും
കിങ്ങിണിയും പാട്ടും കിട്ടി
ആ ...(നീല വയല്‍)
മലനാടും മലരുകളും
ബലിപീഠമൊരുക്കീടുന്നു (2)
(ഇല്ലം നിറ)

സ്വര്‍ണ്ണലരിപ്പൂ വിരിഞ്ഞു
മണ്ണായൊരു ദേവന്‍ വന്നു
ആ ... (സ്വര്‍ണ്ണ )
കണ്ണീരും പുഞ്ചിരിയും
കണികാണാന്‍ നമ്മളുണര്‍ന്നു (2)
(ഇല്ലം നിറ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Illam Nira Vallam Nira

Additional Info