ദേവീമയം സർവ്വം ദേവീമയം

ദേവീമയം സർവ്വം ദേവീമയം എങ്ങും
ശക്തീമയം വിശ്വ ശക്തീമയം..

പാപ നിവാരണം തേടി
പരിതാപവിമോചനം തേടി
ധന്യേ നിൻ പാദത്തിൽ വന്നുവീഴുന്നു ഞാൻ
കന്യാകുമാരിയിലമ്മേ..

ആറ്റുനോറ്റിന്നു ഞാൻ നിന്റെ നടയ്ക്കെത്തി
ആറ്റുകാലുള്ളോരമ്മേ..
കാട്ടിത്തരേണം എനിയ്ക്കൊരു മുൻ‌വഴി
കാത്തുരക്ഷിക്കണം അമ്മേ..

ദിക്കായ ദിക്കെല്ലാം മിഥ്യാസുഖത്തിനായ്
ഇക്കാലമെല്ലാം അലഞ്ഞേ..
ശാർക്കരെ വാഴുന്ന ഭദ്രകാളീ നീ
ചേർക്കണം തൃക്കാലിലെന്നെ..

മുങ്ങിത്തളർന്നു ഞാൻ ജന്മദുഃഖങ്ങളിൽ
ചെങ്ങന്നൂർ വാഴും ജനനീ..
അമ്പലമുറ്റത്തു വന്നുവീഴുന്നു ഞാൻ
അമ്മതൻ ദർശനം തേടി..

വിമോഹനോജ്ജ്വല വിഗ്രഹസഹിതേ
കുമാരനല്ലൂർ നാഥേ..
കൃപാകടാക്ഷ തണലിതിലടിയനു
ഇടം തരണം വരദേ..

ഓർത്തു ഞാൻ നിൻരൂപം ഉൾത്താരിൻ ക്ഷേത്രത്തിൽ
പേർത്തും പ്രതിഷ്ഠിച്ചു തായേ..
ചേർത്തലയിൽ വാഴും കാർത്യായിനീ ദേവീ
ആർത്തിയും അല്ലലും തീർത്തീടേണം..

മാറ്റിയെൻ മാനസ്സ വ്യാമോഹയവനിക
ചോറ്റാനിക്കര അംബികേ..
ജന്മജന്മാന്തര ദുഃഖങ്ങളകന്നിതെൻ
അമ്മ വിളയാടും സങ്കേതത്തിൽ..

കൊട്ടിത്തുറന്നുവല്ലോ കോവിലിൻ തിരുനട
കോടിലിംഗപുര ദേവീ
ഓടുങ്ങാത്തൊരാധിയും വ്യാധിയും മാറ്റുക
കൊടുങ്ങല്ലൂരമ്മേ ജനനീ..

ദുരിതാന്ധകാരത്തിൽ തിരുമാന്ധാംകുന്നിലൊരു
കരുണാനികേതം കണ്ടു..
അങ്ങാടിപ്പുറത്തെഴും അമ്മതൻ ദർശനം
കണ്ണിണയാൽ ഞാ‍നുൾക്കൊണ്ടു..

തോറ്റു തളർന്നവൻ ജീവിത പരീക്ഷയിൽ
തോറ്റു തകർന്നവൻ ജഗദംബേ..
ചിറ്റൂരമ്മതൻ തിരുനട തുറന്നപ്പോൾ
എത്തേണ്ട വിജയത്തിൽ എത്തീ ഞാൻ..

ശോകങ്ങളും സർവ്വ മോഹങ്ങളും തീർക്കാൻ
ലോകനാർക്കാവിന്റെ നട തുറന്നു..
ലോകവും കാണാത്തലോകവും കാക്കുന്ന
കാളിതൻ കടക്കണ്ണിൻ നടതുറന്നു..

എല്ലാം വെടിഞ്ഞു ഞാൻ എ‍ത്തി നിൻ
തിരുമുമ്പിൽ കൊല്ലൂരംബികേ മൂകാംബികേ..
അഭയം തേടുമീ ദേവീദാസനു
സ്വർലോകമല്ലോ നിന്നമ്പലം...

 

 

 

.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Devimayam sarvam

Additional Info

അനുബന്ധവർത്തമാനം