ശ്രീമൂലഭഗവതി വാഴ്ക
ശ്രീമൂലഭഗവതി വാഴ്ക
വാഴ്ക വാഴ്ക വാഴ്കതേ
കൊടുങ്ങല്ലൂരമരുമമ്മേ
തന്നടിയെപ്പോഴും വണങ്ങുന്നേ
അല്ലൽ കൊണ്ടെന്നാലും
അമ്പാലും വമ്പാലും
ആദിയായി നിന്ന ജ്യോതി
പരമ്പരജ്യോതി വാഴ്ക
വാഴ്ക വാഴ്ക വാഴ്കതേ
പത്മനാഭന്‍ ദാനംവാഴ്ക
ശ്രീമണിപീഠം വാഴ്കതേ
അങ്കംവെട്ടും പള്ളിവാള്‍ വാഴ്ക
അരുങ്കൊല കൊല്ലും ശ്രീശൂലം വാഴ്ക
അമ്പ് വാഴ്ക പ്രതി വാഴ്ക
ഏഴുലോകം വാഴ്കതേ
എല്ലാ മന്ത്രം വാഴ്കതേ
ഓം എന്ന ശബ്ദം വാഴ്ക
ഓംകാരപ്പൊരുള്‍ വാഴ്ക
കമിഴ്ന്നു പരന്ന ആകാശം വാഴ്ക
മലര്‍ന്നു പരന്ന ഭൂമി വാഴ്ക
ശ്രീമൂലഭഗവതി വാഴ്ക
വാഴ്ക വാഴ്ക വാഴ്കതേ
കൊടുങ്ങല്ലൂരമരുമമ്മേ
തന്നടിയെപ്പോഴും വണങ്ങുന്നേ
ശ്രീമൂലഭഗവതി വാഴ്ക
വാഴ്ക വാഴ്ക വാഴ്കതേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sreemoola bhagavathi
Additional Info
Year:
1980
ഗാനശാഖ: