ചെന്തമിഴ് നാട്ടിലെ

ചെന്തമിഴ് നാട്ടിലെ മന്നരിൽ മന്നന്റെ
നന്ദനപ്പൂവനസുന്ദരി ഞാൻ
മർമ്മം നോക്കി കാമുകഹൃദയത്തിൽ
മലരമ്പെയ്യുന്ന മാധവി ഞാൻ
(ചെന്തമിഴ്നാട്ടിലെ..)

പുരളിമലച്ചെരുവിൽ പൂക്കാലമെത്തുമ്പോൾ
ഉറങ്ങാതെ കിടക്കും ഞാൻ പൂമെത്തയിൽ
തൈമാസപ്പുലരിയിൽ താമര വിരിയുമ്പോൾ
വിരഹത്തിൻ ചൂടിൽ ദഹിക്കും ഞാൻ
(ചെന്തമിഴ്നാട്ടിലെ..)

നൂപുരം കിലുങ്ങുമ്പോൾ ഒന്നല്ല രണ്ടല്ല
നൂറായിരം പൂക്കൾ വിരിയുമെന്നുള്ളിൽ
നുള്ളുവാനാളില്ലാ പ്രേമസുരഭീമദം
കൊള്ളുവാനാളില്ലാ എവിടെൻ ദേവൻ
(ചെന്തമിഴ്നാട്ടിലെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Chenthamizh naattile

Additional Info

Year: 
1980

അനുബന്ധവർത്തമാനം