തിങ്കള്‍മുഖീ നിന്‍ പൂങ്കവിളിണയില്‍

തിങ്കള്‍മുഖീ...
തിങ്കള്‍മുഖീ നിന്‍ പൂങ്കവിളിണയില്‍
കുങ്കുമമെങ്ങിനെ പരന്നു - സഖി നിന്‍
ചുണ്ടുകളെങ്ങിനെ ചുവന്നു
(തിങ്കള്‍മുഖീ...)

കാമദേവന്റെ ശരപാടവമോ
പ്രാണനാഥന്റെ നഖലാളനമോ
കര്‍ണ്ണകീ...
കര്‍ണ്ണകീ നിന്‍ കപോലതലത്തില്‍
സിന്ദൂരക്കുറിക്കൂട്ടു ചാര്‍ത്തി കണ്‍കളില്‍
മന്ദാരമലര്മൊട്ടു വിടര്‍ത്തി
വിടര്‍ത്തീ...വിടര്‍ത്തീ
(തിങ്കള്‍മുഖീ...)

ഓളംതല്ലും വികാരബന്ധമോ
ഓമലേ നിന്‍ മുഖാരവിന്ദമോ
മല്‍‌സഖീ...
മല്‍‌സഖീ എന്‍ ജീവിതമൊരു നവ
മദിരോത്സവമായ് മാറ്റി -മായാത്ത
മദിരോത്സവമായ് മാറ്റി
മാറ്റി... മാറ്റി
(തിങ്കള്‍മുഖീ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thinkalmughee

Additional Info

Year: 
1980

അനുബന്ധവർത്തമാനം