ദേവീ അംബികേ മഹത്ദർശനം തരൂ

 

 

 

ദേവി അംബികേ മഹത്‌
ദര്‍ശനം തരൂ ജഗദംബേ
എന്നും ആറ്റുകാല്‍ വാഴും അമ്മേ
ശ്രീദേവി അംബികേ (ദേവി...)

സത്യസ്വരൂപിണി ചൈതന്യകാരിണി
നിത്യനിരാമയെ കൈതൊഴുന്നൂ (സത്യ..)
സംസാര സാഗര തീരത്തുഴലാതെ
ഞങ്ങളെ കാത്തുകൊള്ളേണമമ്മേ (2) (ശ്രീ ദേവി..)

ആയിരം കലത്തില്‍ പൊങ്കാല
പതിനായിരം മനസ്സില്‍ തുടിക്കുന്നു നീ
സന്താപനാശിനി ആനന്തദായിനി
സര്‍വ്വൈസ്വര്യങ്ങളും നല്‍കുക നീ
ശ്രീദേവി അംബികേ (ശ്രീ ദേവി...)

ദേവി ശ്രീദേവി.. അമ്മേ പൊന്നമ്മേ (2)
അമ്മേ അമ്മേ അമ്മേ (3)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Devi ambike

Additional Info

അനുബന്ധവർത്തമാനം