യാതൊന്നിലടങ്ങുന്നു

യാതൊന്നിലടങ്ങുന്നു ദൃശ്യവുമദൃശ്യവും
സർവ്വജീവജാലവും
സാക്ഷാൽ കർമ്മപ്രപഞ്ചവും
യാഗാദി മന്ത്രതന്ത്രപൂജിതയായ്
യോഗീചിത്ത വിരാജിതയായ്
പരമാത്മാ ജീവാത്മാ സ്വരൂപമായ്
സർവ്വജന്മകാരണമായ്
ആനന്ദാമൃതവർഷിണീ
ആദിപരാശക്തീ
ശക്തീ ശക്തീ ശക്തീ

ജനനീ ജഗജനനീ
ജയജയധീ ജയധീ ജയജയധീ
ജനനീ ജഗജനനീ
ജയജയധീ ജയധീ ജയജയധീ
ജനനീ...

ജഗദുദയകാരിണീ
ജനിമൃതി നിവാരണീ
ജഗദുദയകാരിണീ
ജനിമൃതി നിവാരണീ -ഭക്ത
ജനമനനിവാസിനീ
ജയജയ മഹേശ്വരീ
അഖിലസുഖകാരണീ
അഖിലസുഖകാരണീ
ആശാനിവാരണീ
അനുപമകൃപാനിധീ
അമ്മേ പാവനേ...

മഹിഷമദനാശിനീ
രിപുകുലവിനാശിനീ
നിഖിലഭുവനേശ്വരീ
നീയേ കൃപാകരീ

ആനന്ദരൂപമേ
അദ്വൈതസാരമേ
അമ്മേ ദയാമഹീ
അഭയപ്രദായിനീ...
ആ...
ജനനീ ജഗജനനീ
ജയജയധീ ജയധീ ജയജയധീ
ജനനീ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Yaathonniladangunnu

Additional Info

Year: 
1980

അനുബന്ധവർത്തമാനം