മാധവീ മധുമാലതീ
Music:
Lyricist:
Singer:
Raaga:
Film/album:
മാധവീ.. മധുമാലതീ..
പ്രേമസങ്കല്പ നന്ദന വിഹാരിണീ..
മാധവീ.. മധുമാലതീ..
പ്രേമസങ്കല്പ നന്ദന വിഹാരിണീ..
മാധവീ....
പൂമേനി തീർത്തതു ഗോമേദകം നിൻ
പൂങ്കവിളിൽ പതിച്ചതു പുഷ്യരാഗം
സുന്ദര നയനം ഇന്ദ്രനീലം നിന്റെ
മന്ദഹാസമോ മണിപ്പവിഴം..
മണിപ്പവിഴം...
(മാധവീ.. മധുമാലതീ..)
ചുണ്ടുകൾ വിടർന്നതു പാടുവാനോ എൻ
ചുംബന മധുപനെ തേടുവാനോ
കാലുകൾ അനങ്ങിയതാടുവാനോ എന്നെ
ആലിംഗനത്തിൽ മൂടുവാനോ..
മൂടുവാനോ..
(മാധവീ.. മധുമാലതീ..)
.
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Maadhavi madhumalathi
Additional Info
ഗാനശാഖ: