മാസ്റ്റർ പ്രശോഭ്
കോഴിക്കോട് ജില്ലയിലെ കോട്ടൂളി സ്വദേശിയാണ് പ്രശോഭ്. ദേവഗിരി സെന്റ് ജോസഫ് കോളേജിൽ നിന്ന് എം കോം പൂർത്തിയാക്കിയ ശേഷം ബാങ്കുദ്യോഗസ്ഥനായി ജോലി ചെയ്തു. കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിലൂടെ ആണ് മാസ്റ്റർ പ്രശോഭ് നാലാം വയസിൽ ബാലതാരമായി സിനിമയിൽ അഭിനയിക്കാൻ തുടങ്ങുന്നത്. രാജാവിന്റെ മകനിലെ രാജുമോനെന്ന കഥാപാത്രമായി പ്രശസ്തിയാർജ്ജിച്ച മാസർ പ്രശോഭ് 80തുകളിൽ പുറത്തിറങ്ങിയ 20തിലധികം സിനിമകളിൽ ശ്രദ്ധേയനായ ബാലതാരമായിരുന്നു. ആൾക്കൂട്ടത്തിൽ തനിയേ എന്ന സിനിമയിലൂടെ ബാലനടനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടി. ബാങ്ക് ജീവനക്കാരിയായ അനുരാധയാണ് ഭാര്യ. പ്രശോഭ് ജോലി രാജി വച്ച് ബിസിനസ് ചെയ്തു. കൊച്ചിയിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനു സമീപം സൂപ്പർമാർക്കറ്റ് നടത്തി. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫറുമായ പ്രശോഭിന് സംസ്ഥാന വനം - വന്യജീവി വകുപ്പിന്റെ ഫോട്ടോഗ്രഫി അവാർഡും ലഭ്യമായിരുന്നു.