കാതോട് കാതോരം
കുടിയനും ദുർമാർഗിയുമായ ഭർത്താവിൽ നിന്നും അകന്ന് തന്റെ പിഞ്ചു മകനോടൊപ്പം ജീവിക്കുന്ന ഒരു സ്ത്രീയുടെ ജീവിതത്തിലേയ്ക്ക് ഒരു അപരിചിതൻ കടന്നു വന്ന് സഹായം നൽകി അത്താണിയായി മാറുന്നു. ഇത് പ്രതീക്ഷിക്കാത്ത ഇഷ്ടപെടാത്ത ഭർത്താവ് വീണ്ടും ഒരിക്കൽ കൂടി അവളുടെ ജീവിതത്തിൽ സ്വയം പ്രവേശിക്കുന്നു. പിന്നീട് എന്ത് സംഭവിച്ചു അതാണ് കാതോട് കാതോരം.
Actors & Characters
Actors | Character |
---|---|
ലൂയിസ് | |
മേരിക്കുട്ടി | |
ഫാദർ | |
റപ്പായി | |
ലാസർ | |
പൈലി | |
സി തെരേസ | |
Main Crew
കഥ സംഗ്രഹം
ഔസേപ്പച്ചൻ സംഗീതസംവിധായകനായി രംഗത്തു വന്ന ആദ്യചിത്രം
കച്ചി നിറച്ച ലോറിയിൽ യാത്ര ചെയ്യുന്ന ലൂയിസ് (മമ്മൂട്ടി ) ലോറി ഒരിടത്തു നിറുത്തിയപ്പോൾ മൂത്രം ഒഴിക്കാൻ ലോറിയിൽ നിന്ന് ചാടി ഇറങ്ങുന്നു . തിരിച്ചു കയറിയെന്ന് കരുതി ലോറി ഡ്രൈവർ ലോറി ഓടിച്ചു പോയി. ലൂയിസ് പുറകെ ഓടുന്നു, പക്ഷേ ലോറി നിന്നില്ല.അവൻ ഒറ്റപ്പെട്ടു, മഞ്ചാടിക്കുന്ന് എന്ന ആ ഗ്രാമത്തിൽ അവൻ അകപ്പെട്ടു. കൈയിൽ പണമില്ല ജോലി അന്വേഷിച്ചിറങ്ങിയതാണ്.
ആ ഗ്രാമത്തിൽ മേരിക്കുട്ടി(സരിത ) എന്ന സ്ത്രീയെ അവൻ കണ്ടുമുട്ടി, അവളുടെ വസതിയിൽ താമസിക്കാൻ അവനെ അനുവദിച്ചു. അന്ന് രാത്രി മുഴുവൻ വീശിയടിച്ച കൊടുങ്കാറ്റിൽ വീടിൻ്റെ മേൽക്കൂര തകർന്നു. അടുത്ത ദിവസം, ലൂയിസ് മേരിക്കുട്ടിയുടെ മകൻ കുട്ടനോടൊപ്പം(മാസ്റ്റർ പ്രശോഭ് )മേൽക്കൂര ശരിയാക്കുന്നു. മേരിയുടെ സഹോദരി തെരേസ (ലിസി )മേരിയെ കാണാൻ അവിടെ വരുന്നു. അവൾ ഒരു പ്രാദേശിക കോൺവെൻ്റിലെ കന്യാസ്ത്രീയാണ്. വർഷങ്ങൾക്ക് മുമ്പ്, അവരുടെ അച്ഛൻ പൈലി(ബഹദൂർ )അജ്ഞാതമായ കാരണത്താൽ വീട് വിട്ടിറങ്ങി. തുടർന്ന് ഡ്രൈവറായ ലാസർ(ജനാർദ്ധൻ) മേരിക്കുട്ടിയെ നിർബന്ധിച്ച് വിവാഹം കഴിക്കുന്നു. അവർക്ക് ഒരു കുട്ടിയുണ്ട്. കുട്ടൻ. ലാസർ ഇപ്പോൾ തെരേസയെ മോഹിക്കുന്നു. അവൻ്റെ കൈപ്പിടിയിൽ പെടാതെ രക്ഷപ്പെടാൻ, മേരിക്കുട്ടി തെരേസയോട് അപേക്ഷിക്കുന്നു. തെരെസയും മേരിക്കുട്ടിയും ഇപ്പോൾ ഇടവക വികാരിയുടെ സംരക്ഷണയിലാണ്. എന്നാൽ ഇപ്പോൾ റപ്പായി (ഇന്നസെന്റ് ) പറയുന്ന കള്ളങ്ങളും മനസ്സിൽ കുത്തി നിറയ്ക്കുന്ന വിഷവും കാരണം ലാസർ എല്ലാ മാസവും വന്ന് മേരിക്കുട്ടിയിൽ നിന്ന് നിർബന്ധിച്ച് പണം തട്ടിയെടുക്കുന്നു.. തെരേസയെ അവനിൽ നിന്നും രക്ഷിക്കാൻ വേണ്ടി കൂടിയാണ് മേരികുട്ടി അവന് പണം നൽകി വരുന്നത്.
നവാഗതനായ ലൂയിസിനെ സന്ദർശിക്കാൻ പുരോഹിതൻ( നെടുമുടി വേണു ) മേരിക്കുട്ടിയുടെ വീട്ടിൽ വരുന്നു. ചില അറ്റകുറ്റപ്പണികൾക്കായി പള്ളിയിൽ വരാൻ അദ്ദേഹം ലൂയിസിനോട് ആവശ്യപ്പെടുന്നു. പ്രതിഭാധനനായ സംഗീതജ്ഞനായ ലൂയിസ് പള്ളിയിൽ ഓർഗൻ വായിക്കുന്നു. അച്ചൻ (പുരോഹിതൻ) ഇത് നിശബ്ദമായി വീക്ഷിക്കുകയും ലൂയിസിനെ അഭിനന്ദിക്കുകയും ചെയ്യുന്നു. അച്ചൻ്റെ രചനകൾക്ക് സംഗീതം എഴുതാൻ അദ്ദേഹം ലൂയിസിനോട് ആവശ്യപ്പെടുന്നു, അത് കാസറ്റുകളായി വിപണനം ചെയ്യും. ലൂയിസ് ആത്മാർത്ഥമായി ജോലി ചെയ്യുന്നു, അത് മേരിക്കുട്ടി ഇഷ്ടപ്പെടുന്നു എന്ന് മാത്രമല്ല ഇപ്പോൾ ലൂയിസിനെ അവൾ അഭിനന്ദിക്കാനും തുടങ്ങിയിരിക്കുന്നു.
പള്ളിയിലെ കുശ്ശിനിക്കാരൻ കൂടിയായ റപ്പായി ലാസറിന്റെ മനസ്സിൽ ധാരാളം തെറ്റിദ്ധാരണകൾ കുത്തിനിറയ്ക്കുന്നു മേരിക്കുട്ടിയും ലൂയിസും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് ഊന്നിപ്പറഞ്ഞ് അവനെ അവർക്കെതിരെ തിരിച്ചു വിടാൻ ശ്രമിച്ചു
മദ്യലഹരിയിലായ ലാസർ മേരിക്കുട്ടിയുടെ അടുത്തേക്ക് എത്തി. അവിടെ , ലൂയിസും ലാസറും തമ്മിൽ ഒരു കലഹം പൊട്ടിപ്പുറപ്പെടുന്നു. ലൂയിസിൽ നിന്നും അടി കൊണ്ട് നാണം കെട്ട ലാസർ, ലൂയിസ് തൻ്റെ കൈ കൊണ്ട് തന്നെ മരിക്കുമെന്ന് ലാസറിനെ ഭീഷണിപ്പെടുത്തി..
അപ്രതീക്ഷിതമായി, പൈലി തിരിച്ചെത്തി. അവൻ ലൂയിസിനെ ഒരു നല്ല മനുഷ്യനായി അംഗീകരിക്കുന്നു. പിതാവ് മടങ്ങിയെത്തിയതോടെ രണ്ട് പെൺമക്കൾക്കും സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു. പൈലിയെ കാണാൻ വന്ന അച്ചൻ ഇനി വീട്ടിൽ നിന്ന് പോകരുതെന്ന് താക്കീത് നൽകി
അച്ചൻ ലൂയിസിനോട് മേരിക്കുട്ടിയെക്കുറിച്ച് ചോദിക്കുകയും ഇനി ലാസറുമായി ഇടപഴകരുതെന്ന് ആവശ്യപെടുകയും ചെയ്യുന്നു. തുടർന്ന് മറ്റൊരു ഗാനത്തിന് സംഗീതം നൽകാൻ അച്ചൻ ലൂയിസിന് നിർദ്ദേശം നൽകി.. ഒരു പരിപാടിയിൽ ലൂയിസും മേരിക്കുട്ടിയും ഒരുമിച്ച് പാടുന്നത് ലാസർ കാണുന്നു. എന്നാൽ ലൂയിസും മേരിക്കുട്ടിയും അവനെ കണ്ട ഭാവം കാണിച്ചില്ല. ഒന്നും ഉരിയാടാതെ നിശബ്ദനായി ലാസർ നിന്നു. പക്ഷേ, റപ്പായിക്ക് വായ അടച്ചു നിൽക്കാൻ കഴിഞ്ഞില്ല. ലൂയിസിനേയും മേരിക്കുട്ടിയേയും കുറിച്ചുള്ള കിംവദന്തികൾ അയാൾ ഗ്രാമവാസികളോട് പറഞ്ഞുകൊണ്ടിരുന്നു. മേരിക്കുട്ടി വിവാഹിതയായതിനാൽ രണ്ട് ബന്ധങ്ങൾ പുലർത്തുന്നത് സഭയ്ക്കെതിരാണെന്ന് റപ്പായി പറഞ്ഞു പരത്തി. ലൂയിസിനെയും മേരിക്കുട്ടിയെയും സഭയ്ക്ക് പുറത്താക്കണമെന്ന ആവശ്യം അവൻ മുന്നോട്ട് വച്ചു.
പിറ്റേന്ന് അച്ചൻ പുണ്യകർമങ്ങൾ നടത്തുന്നു. ലൂയിസിനേയും മേരിക്കുട്ടിയേയും പള്ളിയിൽ കണ്ട് സഭ രോഷാകുലരായി. ലൂയിസിനെയും മേരിക്കുട്ടിയെയും നാടുകടത്തണമെന്നാണ് അവരുടെ ആവശ്യം. അവരോട് ഒന്നും ഉരിയാടാതെ ലൂയിസ് പുറത്തേക്ക് നടന്നു, പിന്നാലെ മേരിക്കുട്ടിയും. പുറത്ത്, ലാസറും റപ്പായിയും മേരിക്കുട്ടിയെ കാത്തിരിക്കുന്നു, അവർ അവളെ ബലമായി പിടിച്ച് സഭയുടെ മുന്നിൽ അവളുടെ മുടി മുറിക്കുന്നു, അവളെ അപമാനിക്കാൻ വേണ്ടി മാത്രം. ഭൂരിപക്ഷം വരുന്ന സഭയുടെ മുന്നിൽ അച്ചനും പൈലിയും തെരേസയും നിസ്സഹായരായി നില കൊണ്ടു.. ലൂയിസും തന്റെ ഇഷ്ടത്തിന് വിരുദ്ധമായി നടക്കുന്ന ഈ സംഭവത്തിൽ ഒന്നും ചെയ്യാനാകാതെ തടവിലാക്കപെട്ടവനെപ്പോലെയായിത്തീർന്നു
മേരിക്കുട്ടി എന്ത് ചെയ്യണമെന്നറിയാതെ കേണു. . അവളും ലൂയിസും ആ ഗ്രാമം എന്നെന്നേക്കുമായി ഉപേക്ഷിച്ച് പുറത്തേക്ക് പോകുന്നു. അവർ അകലെ ഒരു വൃദ്ധയുടെ വീട്ടിൽ താമസമാക്കി അവരോടൊപ്പം ഒരു കുടുംബം പോലെ ജീവിതം പുനരാരംഭിച്ചു . മേരിക്കുട്ടി തൻ്റെ സുവർണ്ണ നാളുകൾ ഓർക്കുന്നു.
എന്നാൽ റപ്പായിയും ലാസറും വെറുതെ ഇരിക്കാൻ തയ്യാറല്ല. കുട്ടനെ അവർ തട്ടിക്കൊണ്ടുപോകുന്നു. മകനെ കാണാതെ ലൂയിസും മേരിക്കുട്ടിയും എല്ലായിടത്തും തിരച്ചിൽ നടത്തി. റപ്പായിയുടെ വസതിയിൽ അവർ കുട്ടനെ കണ്ടെത്തുന്നു. റപ്പായിയും ലൂയിസും തമ്മിലുണ്ടായ സംഘർഷത്തിൽ ലൂയിസ് റപ്പായിയെ തല്ലി അവശനാക്കിയ ശേഷം, ലൂയിസും മേരിക്കുട്ടിയും ചേർന്ന് കുട്ടനെ രക്ഷിക്കുന്നു. ഈ വിവരം അറിഞ്ഞ ലാസർ, ലൂയിസ് മേരിക്കുട്ടി രണ്ടുപേർക്കും വേണ്ടിയുള്ള തിരച്ചിൽ വേട്ട ആരംഭിച്ചു. മേരിക്കുട്ടി കുട്ടനൊപ്പം സുരക്ഷിതമായ ഒരിടം തേടി ഓടുമ്പോൾ ലാസറും ലൂയിസും തമ്മിൽ സംഘട്ടനം ഉണ്ടായി.. ലാസർ ലൂയിസിനെ തള്ളി താഴെയിട്ട് മേരിക്കുട്ടിയുടെ പിറകെ ഓടി,ഒടുവിൽ, മേരിക്കുട്ടി പിടിക്കപ്പെടുന്നു, പക്ഷേ കുട്ടൻ തെന്നി മാറി.. മേരിക്കുട്ടിയും ലാസറും തമ്മിൽ ഉണ്ടായ പിടി വലിയിൽ , അവൾ രണ്ടു പേരും വഴുതി വീഴുന്നു. ഒരു മലഞ്ചെരിവിൻ്റെ അറ്റത്ത് എത്തുന്നതുവരെ അവർ നിയന്ത്രണമില്ലാതെ ഉരുണ്ട് കൊക്കയിലേയ്ക്ക് എത്തപ്പെട്ടു . ലൂയിസും കുട്ടനും അവരെ പിന്തുടർന്നു വന്നുവങ്കിലും ലാസറും മേരിക്കുട്ടിയും മരണത്തിലേക്ക് വഴുതി വീണു.. താൻ ഇപ്പോൾ തനിച്ചാണെന്ന് കരുതി കുട്ടൻ കരയുന്നു, പക്ഷേ ലൂയിസ് തൻ്റെ സങ്കടം അടക്കി, കുട്ടൻ്റെ പിതാവും രക്ഷാധികാരിയുമാകുമെന്ന് പറയുന്നു. കുട്ടൻ ലൂയിസിനോട് കരയരുതെന്ന് പറഞ്ഞു അവനെ ആശ്വസിപ്പിച്ചു, ഒടുവിൽ അവർ പരസ്പരം കെട്ടിപ്പിടിച്ചു.
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
നീ എൻ സർഗ്ഗ സൗന്ദര്യമേമോഹനം |
ഒ എൻ വി കുറുപ്പ് | ഔസേപ്പച്ചൻ | കെ ജെ യേശുദാസ്, ലതിക |
2 |
ദേവദൂതർ പാടിശുദ്ധധന്യാസി, ജോഗ് |
ഒ എൻ വി കുറുപ്പ് | ഔസേപ്പച്ചൻ | കെ ജെ യേശുദാസ്, കൃഷ്ണചന്ദ്രൻ, ലതിക, രാധിക വാര്യർ |
3 |
കാതോടു കാതോരംവൃന്ദാവനസാരംഗ |
ഒ എൻ വി കുറുപ്പ് | ഭരതൻ | ലതിക |
Contribution |
---|
Poster: Sarvakalasala |