ശുഭലീല

ശുഭശീല ശുഭശീലാ ദൈവാരോമല്‍ബാലാ
മനോമധുരാകാരാ ശുഭലീലാ
(ശുഭശീലാ)

കാര്‍വണ്ടായ്ത്തീരുകില്‍ ഞാനാക്കമനീയ പൂവായു് വരുകിലയ്യാ
ചാരേ പാറാം മുദാമെയ് പുല്‍കാം മുകരാം സദാമേ
വാടാതെ ചൂടേലാതെ പൊതിയുവേനേ ചിറകില്‍ ഞാനെ
(ശുഭശീലാ)

മേലേ മേലേ തൂമധു നുകരും ആ മധുരം
ആ മധുരം പൂമെയു് പുണരും
ഇതള്‍ തോറും നവനവം പുളകം
നോവാതേ വിതറുവേനധികം പൂ തള്ളും മുദിതം മൂകം
പൂ തള്ളും മുദിതമധരം
(ശുഭശീലാ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Subhaleela

Additional Info