ഏട്ടന്‍ വരുന്ന ദിനമേ

ഏട്ടന്‍ വരുന്ന ദിനമേ
ഏട്ടന്‍ വരുന്ന ദിനമേ 
അരുമദിനമേ ഹ ഹാ ഹ ഹഹഹാ
അരുമദിനമേ ഹ ഹാ ഹ ഹഹഹാ
ഏട്ടന്‍ വരുന്ന ദിനമേ
ഏട്ടന്‍ വരുന്ന ദിനമേ 

വിദേശപടയ്ക്കായ് പലദിനം
അകന്നു മരുവും സോദരനേ
വിദേശപടയ്ക്കായ് പലദിനം
അകന്നു മരുവും സോദരനേ
എത്ര ദിനം നയനം എത്ര ദിനം ഹൃദയം-
പ്രിയമോടും കൊതിച്ചുകാണ്മതിനായ്
എത്ര ദിനം നയനം എത്ര ദിനം ഹൃദയം-
പ്രിയമോടും കൊതിച്ചുകാണ്മതിനായ്
ഭാഗ്യം പുലരും ദിനമേ
ഭാഗ്യം പുലരും ദിനമേ
അരുമദിനമേ ഹ ഹാ ഹ ഹഹഹാ
അരുമദിനമേ ഹ ഹാ ഹ ഹഹഹാ
ഭാഗ്യം പുലരും ദിനമേ
ഭാഗ്യം പുലരും ദിനമേ

വരുമുടന്‍ അഗ്രജന്‍ കരതലേ
പലതരം പാവകള്‍ നിറയുമേ
വരുമുടന്‍ അഗ്രജന്‍ കരതലേ
പലതരം പാവകള്‍ നിറയുമേ
തൊഴുക സദയമാ സഹജനു
നേരുകനിത്യജയം
തൊഴുക സദയമാ സഹജനു
നേരുകനിത്യജയം
ഭാഗ്യം പുലരും ദിനമേ
ഭാഗ്യം പുലരും ദിനമേ
അരുമദിനമേ ഹ ഹാ ഹ ഹഹഹാ
അരുമദിനമേ ഹ ഹാ ഹ ഹഹഹാ
ഭാഗ്യം പുലരും ദിനമേ
ഭാഗ്യം പുലരും ദിനമേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ettan varunna diname

Additional Info

Year: 
1948