ഇ ഐ വാര്യർ
നിര്‍മ്മല എന്ന ചിത്രത്തിന് പി. എസ് ദിവാകറോടോപ്പം സംഗീതസംവിധാനം നിര്‍വ്വഹിച്ചത് ഇ.ഐ വാര്യരാണ്. മഹാകവി ജി. ശങ്കരക്കുറുപ്പിന്‍റ്റെ കവിതകളും ഗാനങ്ങളും ഉള്‍പ്പെട്ട ചിത്രമായിരുന്നു നിര്‍മ്മല.
1919ൽ ജനിച്ച ഇ ഐ വാര്യർ.
വീണവായനയിൽ അദ്വിതീയനായിരുന്നു. അതിപ്രശസ്തനായ വീണവിദ്വാൻ ശ്രീ ആറ്റൂർ കൃഷ്ണപ്പിഷാരടിയായിരുന്നു ഗുരു. പിന്നീട് സംഗീത മേഖലയിൽ ശ്രദ്ധ ചെലുത്താൻ ബോംബെക്ക് പോകാമെന്നു വാര്യർ തീരുമാനിച്ചു.
അനേകം പ്രശസ്ത ഹിന്ദിസിനിമകൾക്ക് (അനാർക്കലി ഉൾപ്പെടെ) സംഗീതസംവിധാനം ചെയ്ത സി രാമചന്ദ്രയ്‌ക്ക് ഒപ്പം പ്രവർത്തിച്ചു. ഇതിനിടയിലാണ് കേരളത്തിലെത്തി നിർമ്മലയിൽ സംഗീതം ചെയ്തത്.
പിന്നീടെന്നോ മദിരാശിയിൽ എച്ച്എംവിയുടെ സരസ്വതി സ്റ്റോർസിൽ ‐ഗ്രാമഫോൺ റെക്കോർഡ് വിൽക്കുന്ന സ്ഥലം ‐ സ്റ്റാഫ് ആർട്ടിസ്റ്റ് ആയി ചേർന്നതായി അറിവുണ്ട്. പക്ഷേ, അതും അധികകാലമുണ്ടായില്ല. നാട്ടിൽ വന്നശേഷം ചില അമ്പലങ്ങളിലൊക്കെ ചെറിയ പരിപാടികൾക്ക് വീണ വായിച്ചിരുന്നു തുടർന്ന്.
നിർമ്മല സിനിമയിൽ ഇ ഐ വാര്യരും സാക്സഫോൺ വാദകനായ പി എസ് ദിവാകരനും ചേർന്നാണ് ഈ ചിത്രത്തിലെ പതിനഞ്ചോളം പാട്ടുകളുടെയും സംഗീതസംവിധാനം നിർവഹിച്ചത്.
1979ൽ അദ്ദേഹം അന്തരിച്ചു
വിവരങ്ങൾക്ക് കടപ്പാട് :
ഇ ഐ വാര്യരുടെ ജീവിതം അദ്ദേഹത്തിന്റെ സഹോദരിയുടെ
ചെറുമകളും കവിയും കഥാകൃത്തുമായ ഡോ. ഇ. സന്ധ്യ ദേശാഭിമാനിയിൽ എഴുതിയ ലേഖനം