സരോജിനി മേനോൻ
Sarojini Menon
തൃപ്പൂണിത്തുറ കണ്ണാമ്പള്ളിൽ പദ്മനാഭമേനോന്റെയും കല്യാണിക്കുട്ടിയമ്മയുടേയും പുത്രിയായി ജനിച്ച സരോജിനി മേനോൻ എസ് എസ് എൽ സിക്കു ശേഷം തൃപ്പൂണിത്തുറ ഫൈൻ ആർട്ട്സ് സ്കൂളിൽ നിന്ന് സംഗീത പഠനം നടത്തി.തൃപ്പൂണിത്തുറയിൽത്തന്നെ സംഗീത അധ്യാപിക ആയിരുന്നു.1948ൽ പുറത്തു വന്ന “നിർമ്മല” എന്ന ചിത്രത്തിൽ മഹാകവി ജി ശങ്കരക്കുറുപ്പിന്റെ “കരുണാകര പീതാംബര” എന്നാരംഭിക്കുന്ന ഗാനം പാടിക്കൊണ്ട് ചലച്ചിത്രരംഗത്തേക്ക് കടന്നു വന്നു.ആദ്യത്തെ ഗാനത്തിനു ശേഷം മറ്റു ചലച്ചിത്രങ്ങളിൽ ഇവർ പാടുകയും ഉണ്ടായില്ല.