സിന്ദൂരം ചാലിച്ചു ചന്ദനം ചാലിച്ചു

സിന്ദൂരം ചാലിച്ചൂ.. ചന്ദനം ചാലിച്ചൂ..
സിന്ദൂരം ചാലിച്ചു ചന്ദനം ചാലിച്ചു സുന്ദരിയാകും സന്ധ്യ വന്നൂ
ഈറനിൽ മുങ്ങി താലവുമേന്തി മഞ്ജുളയായെന്റെ ദേവി വന്നൂ
സിന്ദൂരം ചാലിച്ചു ചന്ദനം ചാലിച്ചു സുന്ദരിയാകും സന്ധ്യ വന്നൂ..

പാൽപ്പുഴപോലെ ഒഴുകി എത്തുമ്പോൾ ഭൂമിതൻ മാറിലും കുളിർകോരും..(2)
നീലമിഴിതൻ ലാളനമേറ്റാൽ ശിലയും മലരായ് മാറും..(2)
സിന്ദൂരം ചാലിച്ചു ചന്ദനം ചാലിച്ചു സുന്ദരിയാകും സന്ധ്യ വന്നൂ
ഈറനിൽ മുങ്ങി താലവുമേന്തി മഞ്ജുളയായെന്റെ ദേവി വന്നൂ..

പൂർണ്ണിമ പോലെ മന്ദഹസിയ്ക്കുമ്പോൾ മാനത്തിനുള്ളിലും കൊതിയൂറും..(2)
പുഷ്പവിരലിൻ സ്പർശനമേറ്റാൽ തരുവും തങ്കമായ് മാറും..(2)
തരുവും തങ്കമായ് മാറും....
സിന്ദൂരം ചാലിച്ചു ചന്ദനം ചാലിച്ചു സുന്ദരിയാകും സന്ധ്യ വന്നൂ
ഈറനിൽ മുങ്ങി താലവുമേന്തി മഞ്ജുളയായെന്റെ ദേവി വന്നൂ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sindooram chalichu chandancm chalichu