മുനികന്യകേ എന്റെ മുനികന്യകേ

മുനികന്യകേ  എന്റെ മുനികന്യകേ
താമര ഇലയിൽ തളിർവിരലാലൊരു
പ്രേമ ലേഖനമെഴുതു എഴുതൂ പ്രേമ ലേഖനമെഴുതൂ..(2)

മാറിൽ മരവുരി മുറുകുകയാണോ
മാന്മിഴിയിൽ സ്വപ്നം വിരിയുകയാണോ..(2)
മാനിനു പിൻപേ ഓടും നേരം
വഴിയിൽ നാണം തുളുമ്പുകയാണോ
താരുണ്യമേ നിത്യ താരുണ്യമേ
( മുനികന്യകേ...)

മോതിരം ഒന്നാവിരലിൽ ചാർത്താൻ
ചുംബനമാല്യം നിൻ തനുവിൽ ചാർത്താൻ..(2)
ആദ്യകിനാവിൻ ചമത നനയ്ക്കാൻ
സദയം നൽകൂ അനുമതി ഇനി നീ
ശാലീനതേ നിത്യ ശാലീനതേ
(മുനികന്യകേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Munikanyake ente Munikanyake

Additional Info

ഗാനശാഖ: