മൊഴിയൂ നിൻ മൊഴിപേറും
മൊഴിയൂ നിൻ മൊഴി പേറും തേനെന്തിനായ്
പറയൂ ഈ പനിനീരിൻ കുടമെന്തിനായ്
പ്രിയനേ നിൻ മൊഴി ചേർന്ന് അമൃതാകുവാൻ
ഉടലോട് ഉടൽ ചേർന്ന് കനിയാകുവാൻ
മൊഴിയൂ നിൻ മിഴിയേന്തും ശരമെന്തിനായ്
പറയൂ നിൻ കരംകൊള്ളും കനലെന്തിനായ്
നിറമാറിൽ എയ്തെയ്തു മുറിവേകുവാൻ
അതുപിന്നെ അതിലോലം കരിയിക്കുവാൻ
മൊഴിയൂ നിൻ മൊഴി പേരും തേനെന്തിനായ്..
യൗവ്വനം കൈവെച്ചു ഭാരങ്ങളേകും നിൻ
മേനിയിൽ ഉതിരുന്ന കുളിരെന്തിനായ്
അറിയാത്തൊരാലസ്യം അണിയും നേരം
മാരതാപങ്ങൾ താങ്ങാൻ..(2
മൊഴിയൂ നിൻ മൊഴി പേറും തേനെന്തിനായ്
പറയൂ ഈ പനിനീരിൻ കുടമെന്തിനായ്
പ്രിയനേ നിൻ മൊഴി ചേർന്ന് അമൃതാകുവാൻ
ഉടലോട് ഉടൽ ചേർന്ന് കനിയാകുവാൻ
മൊഴിയൂ നിൻ മൊഴി പേറും തേനെന്തിനായ്...
ആശയിൽ വെയിൽ വീശി ദാഹങ്ങൾ കൂട്ടും നിൻ
നെഞ്ചിലീ കാന്തത്തിൻ പൊരുളെന്തിനായ്
ഒരു സ്വർഗ്ഗ ലോകത്തിൻ അതിരിൽ നിന്നും
തമ്മിൽ...പിന്നെയും ചേരാൻ....(2)
മൊഴിയൂ നിൻ മൊഴി പേറും തേനെന്തിനായ്
പറയൂ ഈ പനിനീരിൻ കുടമെന്തിനായ്
പ്രിയനേ നിൻ മൊഴി ചേർന്ന് അമൃതാകുവാൻ
ഉടലോട് ഉടൽ ചേർന്ന് കനിയാകുവാൻ
മൊഴിയൂ നിൻ മൊഴി പേറും തേനെന്തിനായ്
പറയൂ നിൻ കരംകൊള്ളും കനലെന്തിനായ്..