ദൂത് തരട്ടെ ഞാന്‍

ദൂത് തരട്ടെ ഞാന്‍ പ്രിയമുള്ളവനേ 
ദൂത് തരട്ടെ ഞാന്‍ ദൂത് തരട്ടെ ഞാന്‍ 
ദൂത് തരട്ടെ ഞാന്‍ പ്രിയമുള്ളവനേ 
ദൂത് തരട്ടെ ഞാന്‍ ദൂത് തരട്ടെ ഞാന്‍
നളചരിതത്തിലെ നായകനായ് നീ
കളഹംസത്തെ അയയ്ക്കൂ വീണ്ടും
കളഹംസത്തെ അയയ്ക്കൂ
ദൂത് തരട്ടെ ഞാന്‍ പ്രിയമുള്ളവനേ 
ദൂത് തരട്ടെ ഞാന്‍ ദൂത് തരട്ടെ ഞാന്‍

ആളികള്‍  ദൂരെ  അകന്നാല്‍  നിന്നുടെ ആഗമമെന്നും കാക്കും
ആളികള്‍ ദൂരെ അകന്നാല്‍ നിന്നുടെ ആഗമമെന്നും കാക്കും   
നിശകള്‍ തോറും നിശധാപുരിയില്‍ എന്റെ കിനാക്കള്‍ പറക്കും
നിശകള്‍ തോറും നിശധാപുരിയില്‍ എന്റെ കിനാക്കള്‍ പറക്കും....
പറക്കും......ആ....

ദൂത് തരട്ടെ ഞാന്‍ പ്രിയമുള്ളവനേ 
ദൂത് തരട്ടെ ഞാന്‍ ദൂത് തരട്ടെ ഞാന്‍

മാനസസരസ്സിന്‍ മൌന തടത്തില്‍ ഈ ദമയന്തി വരട്ടെ  
മാനസസരസ്സിന്‍ മൌന തടത്തില്‍ ഈ ദമയന്തി... വരട്ടെ  
അഭിലാഷങ്ങള്‍ കോര്‍ത്തൊരു മാല്യം നിന്‍ തിരുമാറില്‍ ഇടട്ടെ  
അഭിലാഷങ്ങള്‍ കോര്‍ത്തൊരു മാല്യം നിന്‍ തിരുമാറില്‍ ഇടട്ടെ....
ഇടട്ടെ .....ആ...

ദൂത് തരട്ടെ ഞാന്‍ പ്രിയമുള്ളവനേ 
ദൂത് തരട്ടെ ഞാന്‍ ദൂത് തരട്ടെ ഞാന്‍ 
ദൂത് തരട്ടെ ഞാന്‍ പ്രിയമുള്ളവനേ 
ദൂത് തരട്ടെ ഞാന്‍ ദൂത് തരട്ടെ ഞാന്‍
നളചരിതത്തിലെ നായകനായ് നീ
കളഹംസത്തെ അയയ്ക്കൂ വീണ്ടും
കളഹംസത്തെ അയയ്ക്കൂ
ദൂത് തരട്ടെ ഞാന്‍......

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dhooth Tharatte Njan

Additional Info

Year: 
1984

അനുബന്ധവർത്തമാനം