കാളിന്ദീ തീരം

ആ.... ആ........ ആ........ ആ........
കാളിന്ദീ തീരം വീണ്ടും മലര്‍ ചൂടി
രാധികേ നിന്നെയോര്‍ത്തു ഞാന്‍ പാടി
കാളിന്ദീ തീരം വീണ്ടും മലര്‍ ചൂടി
രാധികേ നിന്നെയോര്‍ത്തു ഞാന്‍ പാടി
യാമിനി വിണ്ണില്‍ നിന്നും കുളിര്‍ തൂകി
ഗോപികേ നിന്നെ എങ്ങും ഞാന്‍ തേടി
കാളിന്ദീ തീരം വീണ്ടും മലര്‍ ചൂടി
രാധികേ നിന്നെയോര്‍ത്തു ഞാന്‍ പാടി

നിന്‍ ചിരി പോലെ ചന്ദ്രിക വന്നു
നിന്‍ മിഴിയോടെ താരങ്ങള്‍ വന്നു
നിന്‍ ചിരി പോലെ ചന്ദ്രിക വന്നു
നിന്‍ മിഴിയോടെ താരങ്ങള്‍ വന്നു
ചന്ദനം പൂശും മന്ദസമീരേ
ചന്ദനം പൂശും മന്ദസമീരേ
വൈകുവതെന്തേ നീ മാത്രം

കാളിന്ദീ തീരം വീണ്ടും മലര്‍ ചൂടി
രാധികേ നിന്നെയോര്‍ത്തു ഞാന്‍  പാടി

നിന്‍ മൊഴി വാങ്ങി കോകിലം വന്നു
നിന്‍ പദമേളം ഓളങ്ങള്‍ തന്നു
നിന്‍ മൊഴി വാങ്ങി കോകിലം വന്നു
നിന്‍ പദമേളം ഓളങ്ങള്‍  തന്നു
എന്‍ മനം വാഴും പ്രേമവലാകേ  
എന്‍ മനം വാഴും പ്രേമവലാകേ
വൈകുവതെന്തേ  നീ  മാത്രം

കാളിന്ദീ തീരം വീണ്ടും മലര്‍ ചൂടി
രാധികേ നിന്നെയോര്‍ത്തു ഞാന്‍ പാടി
യാമിനി വിണ്ണില്‍ നിന്നും കുളിര്‍ തൂകി
ഗോപികേ നിന്നെ എങ്ങും ഞാന്‍ തേടി
കാളിന്ദീ തീരം വീണ്ടും മലര്‍ ചൂടി
രാധികേ നിന്നെയോര്‍ത്തു ഞാന്‍ പാടി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Kalindhi Theeram

Additional Info

Year: 
1984

അനുബന്ധവർത്തമാനം