രാഗമൂക രാത്രിയിൽ

രാഗമൂക രാത്രിയിൽ രാഗിണീ നീ കേഴ്ക്കുവാൻ മാത്രം..(2)
ഞാൻ പാടുമീ നേരം തുറക്കൂ നിൻ ജാലകം.. (2)
രാഗമൂക രാത്രിയിൽ രാഗിണീ നീ കേഴ്ക്കുവാൻ മാത്രം..

മുകിലിന്റെ മാറിൽ മയങ്ങുന്നു താരം..(2)
തളിരിന്റെ മാറിൽ മയങ്ങുന്നു സൂനം..(2)
ഇനിയും വരില്ലെന്നോ.. നീയെൻ കിനാവേ..(2)
രാഗമൂക രാത്രിയിൽ രാഗിണീ നീ കേഴ്ക്കുവാൻ മാത്രം
ഞാൻ പാടുമീ നേരം തുറക്കൂ നിൻ ജാലകം
രാഗമൂക രാത്രിയിൽ രാഗിണീ നീ കേഴ്ക്കുവാൻ മാത്രം

മതിബിംബം നോക്കി ഉറങ്ങാതെ ഭൂമി..(2)
സഖി നിന്നെ കാണാൻ ഉറങ്ങാതെൻ മോഹം
സഖി നിന്നെ കാണാൻ ഉറങ്ങാതെ മോഹം
ഇനിയും വരില്ലെന്നോ നീയെൻ നിലാവേ..(2)
രാഗമൂക രാത്രിയിൽ രാഗിണീ നീ കേഴ്ക്കുവാൻ മാത്രം
ഞാൻ പാടുമീ നേരം തുറക്കൂ നിൻ ജാലകം
രാഗമൂക രാത്രിയിൽ രാഗിണീ നീ കേഴ്ക്കുവാൻ മാത്രം.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ragamooka rathriyi

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം