ദേവശാരികേ പാടൂ

(M)ദേവശാരികേ  പാടൂ എന്റെ  ഭൂമിയില്‍  പോരൂ 
ദേവശാരികേ  പാടൂ എന്റെ  ഭൂമിയില്‍  പോരൂ  
താരുണ്യം  നമ്മളെ  തേടുന്ന  കാലം കൂടൊന്നു  കൂട്ടീ  ഞാന്‍
പകലില്‍  രാവു  തീര്‍ക്കാന്‍ രാവില്‍  പകല്‍  വിടര്‍ത്താന്‍  
പകലില്‍  രാവു  തീര്‍ക്കാന്‍ രാവില്‍  പകല്‍  വിടര്‍ത്താന്‍  

(F)പ്രേമരൂപനേ  പാടൂ എന്റെ  ഭൂമിയില്‍  പോരൂ
താരുണ്യം  നമ്മളെ  തേടുന്ന  കാലം കൂടൊന്നു  കൂട്ടീ  ഞാന്‍
പകലില്‍  രാവു  തീര്‍ക്കാന്‍ രാവില്‍  പകല്‍  വിടര്‍ത്താന്‍
(M)ദേവശാരികേ  പാടൂ എന്റെ  ഭൂമിയില്‍  പോരൂ  

(M)ഹൃദയവാനില്‍  ബിംബമായ്  നീ പുളകമേകും ദൃശ്യമായ് നീ  
ഹൃദയവാനില്‍  ബിംബമായ്  നീ പുളകമേകും ദൃശ്യമായ് നീ  
(F)കനകക്കിനാക്കളേകി കരളില്‍  നിലാവ്  തൂകി
(M)കാമിതേ   നീ  അരികില്‍  വരൂ വരൂ

(F)പ്രേമരൂപനേ  പാടൂ എന്റെ  ഭൂമിയില്‍  പോരൂ

(F)പ്രണയവീണാ  വാഹിയായ്  നീ
(M)മധുര വ്രീളാ  ലോലയായ്  നീ  
(F)പ്രണയവീണാ  വാഹിയായ്  നീ
(M)മധുര വ്രീളാ  ലോലയായ്  നീ  
(F)കിരണ  തടാകം  താണ്ടി
(M)മദന  മന്ദാരം  ഏന്തി
(F)ജീവനെ  നീ  അരികില്‍  വരൂ  വരൂ

(M)ദേവശാരികേ  പാടൂ എന്റെ  ഭൂമിയില്‍  പോരൂ  
(F)താരുണ്യം  നമ്മളെ  തേടുന്ന  കാലം കൂടൊന്നു  കൂട്ടീ  ഞാന്‍
(M)പകലില്‍  രാവു  തീര്‍ക്കാന്‍ രാവില്‍  പകല്‍  വിടര്‍ത്താന്‍
(M)പകലില്‍  രാവു  തീര്‍ക്കാന്‍ രാവില്‍  പകല്‍  വിടര്‍ത്താന്‍   
(M)(F) ലലലാ ലാലാലാലാ ഉം ഉം ഉം ഉം ഉം ഉം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Devasharike paadoo

Additional Info

Year: 
1984

അനുബന്ധവർത്തമാനം