താവക വഴിയില്‍

താവക വഴിയില്‍ താരുകള്‍ വിതറി
കാത്തിരുന്നു  കളിതോഴാ
താവക വഴിയില്‍  താരുകള്‍ വിതറി
കാത്തിരുന്നു  കളിതോഴാ
മാവുകള്‍ പൂക്കും കാലങ്ങള്‍ പലതും
ഓര്‍ത്തിരിപ്പൂ കളിത്തോഴാ
താവക വഴിയില്‍ താരുകള്‍ വിതറി
കാത്തിരുന്നു കളിതോഴാ

ദിനവും ഞാന്‍ നിന്നെ ധ്യാനിച്ചു
ഇവിടെ നിന്നെ ഞാന്‍ പൂജിച്ചു
ദിനവും ഞാന്‍ നിന്നെ ധ്യാനിച്ചു
ഇവിടെ നിന്നെ ഞാന്‍ പൂജിച്ചു   
പലതും ചൊല്ലാന്‍ ആശിച്ചുപോയ്‌ ഞാന്‍
പഴയത് പോല്‍ വന്നെന്‍ കണ്ണുകള്‍ പൊത്തുമോ

താവക വഴിയില്‍ താരുകള്‍ വിതറി
കാത്തിരുന്നു കളിതോഴാ

ഒരു നാള്‍ നീ തന്ന മയില്‍‌പ്പീലി
ഉയിരായ്‌ ഇന്നും ഞാന്‍ കരുതുന്നു
ഒരു നാള്‍ നീ തന്ന മയില്‍‌പ്പീലി
ഉയിരായ്‌ ഇന്നും ഞാന്‍ കരുതുന്നു    
അരിയ കിനാവിന്റെ പൊന്‍ മുത്തുകള്‍
പഴയതുപോല്‍ തന്നെ നീ വന്നെടുക്കൂ

താവക വഴിയില്‍  താരുകള്‍ വിതറി
കാത്തിരുന്നു  കളിതോഴാ
മാവുകള്‍ പൂക്കും കാലങ്ങള്‍ പലതും
ഓര്‍ത്തിരിപ്പൂ കളിത്തോഴാ
താവക വഴിയില്‍ താരുകള്‍ വിതറി
കാത്തിരുന്നു കളിതോഴാ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaavaka Vazhiyil

Additional Info

Year: 
1984

അനുബന്ധവർത്തമാനം