മാങ്കനിക്കില്ല

മാങ്കനിക്കില്ല..........തേന്‍കനിക്കില്ല 
മാങ്കനിക്കില്ല തേന്‍ കനിക്കില്ല
എന്‍ പ്രിയന്‍ തന്നൊരു മധുരം
മായുകയില്ല മാനസചോരന്‍
എന്നില്‍ ചാര്‍ത്തിയ തിലകം
എന്നില്‍ ചാര്‍ത്തിയ തിലകം  
മാങ്കനിക്കില്ല തേന്‍ കനിക്കില്ല
എന്‍ പ്രിയന്‍ തന്നൊരു മധുരം

താരുണ്യത്തിന്‍ അര്‍ത്ഥമറിഞ്ഞു ഇന്നലെ ...ഉം .. ഹും... ഹും ...
എന്നിലുറങ്ങും രഹസ്യമറിഞ്ഞു ഇന്നലെ...ഉം ..ഹും...  ഹും ...
താരുണ്യത്തിന്‍  അര്‍ത്ഥമറിഞ്ഞു  ഇന്നലെ  അവനില്‍  നിന്നും
എന്നിലുറങ്ങും രഹസ്യമറിഞ്ഞു  ഇന്നലെ  അവനില്‍  നിന്നും
ഇക്കിളിയാലെ എന്നെ പൊതിഞ്ഞു
ഇത്തിരി നേരം ഞാനെന്നെ മറന്നു ...ഉം...  ഹും...  ഹും...

മാങ്കനിക്കില്ല തേന്‍ കനിക്കില്ല
എന്‍ പ്രിയന്‍ തന്നൊരു മധുരം
മായുകയില്ല മാനസചോരന്‍
എന്നില്‍ ചാര്‍ത്തിയ തിലകം
എന്നില്‍ ചാര്‍ത്തിയ തിലകം  
മാങ്കനിക്കില്ല തേന്‍ കനിക്കില്ല
എന്‍ പ്രിയന്‍ തന്നൊരു മധുരം  

ആലസ്യത്തിന്‍ നീലമണിഞ്ഞു എന്‍ മനം...ഉം.... ഹും.. ഹും ...
ഇന്നതിന്‍  നാണം  എന്നില്‍  നിറയെ...ഉം...ഹും...ഹും ...
ആലസ്യതിന്‍ നീലമണിഞ്ഞു എന്‍ മനം വിണ്ണിലുയര്‍ന്നു 
ഇന്നതിന്‍ നാണം എന്നില്‍ നിറയെ എങ്ങനെ  അവനെ  കാണും
ജീവനിലെതോ മൊട്ടു വിരിഞ്ഞു
ആത്മദളങ്ങള്‍ മുത്തുമണിഞ്ഞു  ല....  ല....  ല...  

മാങ്കനിക്കില്ല ആ.....തേന്‍കനിക്കില്ല ആ....ആ..... 
മാങ്കനിക്കില്ല തേന്‍ കനിക്കില്ല
എന്‍ പ്രിയന്‍ തന്നൊരു മധുരം
മായുകയില്ല മാനസചോരന്‍
എന്നില്‍ ചാര്‍ത്തിയ തിലകം
എന്നില്‍ ചാര്‍ത്തിയ തിലകം  
മാങ്കനിക്കില്ല തേന്‍ കനിക്കില്ല
എന്‍ പ്രിയന്‍ തന്നൊരു മധുരം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mankganikkilla

Additional Info

Year: 
1984

അനുബന്ധവർത്തമാനം