മറക്കില്ല ഞാനെന്റെ

മറക്കില്ല ഞാനെന്റെ
മിഴികളിൽ നീയൊരു
മണിത്തിങ്കളായ് വന്ന നിമിഷങ്ങൾ.(മറക്കില്ല).
മെല്ലെ തലോടിയെൻ ജീവനിൽ വാത്സല്യ പാൽക്കടലായി തീർന്ന ദിവസങ്ങൾ
എന്റെ കണ്ണീർ മഴ തോർന്ന ദിവസങ്ങൾ...

മറക്കില്ല ഞാനെന്റെ
മിഴികളിൽ നീയൊരു
മണിത്തിങ്കളായ് വന്ന നിമിഷങ്ങൾ....

മത ജാതി മതിലുകൾ ഇല്ലാതെ
മനുഷ്യനെ മാറോട് ചേർക്കാൻ
പഠിപ്പിച്ചു നീ..
തെറ്റിൽ നിന്നെന്നെ തിരുത്താൻ
ഒരമ്മയായി തന്നൊരാ സ്നേഹമിന്ന് അന്യമായോ
എന്റെ വഴികളിൽ വീണ്ടും ഞാനേകനായോ...(മറക്കില്ല)

കുടിലൊരു കോവിലായ്..
മാറിയതാ മലർ കാലടി
പതിഞ്ഞപ്പോഴായിരുന്നു..(കുടിലൊരു)
നിനക്കായി തെളിഞ്ഞൊരു
വിളക്കിനി തിരിയറ്റു
ഉമ്മറക്കോണിൽ ക്‌ളാവു
പിടിച്ചിരിക്കും എന്റെ
പകലുകൾ പുകമറ മൂടി നിൽക്കും..

(മറക്കില്ല)

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Marakkilla njanente