കാലിത്തൊഴുത്തിൽ (കരോൾ ഗാനം )

ഹല്ലേലൂയാ..ഹല്ലേലൂയാ..
ഉണ്ണിയേശു മണ്ണിൽ വന്ന ശാന്തരാത്രി
ഇത് നന്മ മണ്ണിൽ അവതരിച്ച പുണ്യരാത്രി
ഒന്നു ചേർന്ന് പാടിടേണം..
ഹല്ലേലൂയാ..ഹല്ലേലൂയാ..ഹല്ലേലൂയാ..

(ഉണ്ണിയേശു)

കാലിത്തൊഴുത്തിൽ കാരുണ്യരൂപമായ്..
ഭൂജാതനായ് വന്നേ..
കദനത്തിൻ തീരാ കൂരിരുൾ മാറ്റി
വെളിച്ചം പകർന്നവനെ..(കാലിത്തൊഴുത്തിൽ)
നിൻദിവ്യരൂപം തെളിയുന്ന നേരം
നിറയുന്ന മനസ്സിലാനന്ദം..
നിറയുന്ന മനസ്സിലാനന്ദം...(കാലിത്തൊഴുത്തിൽ).....

പരിശുദ്ധകന്യാ തനുജനീശോ
പാവന നിർമ്മല നാമമീശോ
അമ്പിളിപോലെ ചിരിക്കൂമീശോ
അമ്പിളിയെക്കാൾ വളർന്നോരീശോ
സ്നേഹത്തിൻ മൂർത്തി സ്വരൂപമീശോ
ത്യാഗത്തിൻ മാതൃക രൂപമീശോ....

(ഉണ്ണിയേശു)

ആഴിക്കു മീതെ നടന്നൊരീശോ
ആകാശരൂപനായി നിൽക്കുമീശോ
ആതുരാർക്കാശ്വാസമെന്നുമീശോ
ആത്മബലം നൽകും നാഥനീശോ. അഖിലർക്കുമാനന്ദ ഗീതമീശോ
അവനിക്ക് രക്ഷാതൻ മാർഗ്ഗമീശോ...

(ഉണ്ണിയേശു)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Kaalithozhuthil (carol song)