ഇന്ദീവര ദളനയനാ
ഇന്ദീവര ദലനയനാ കൃഷ്ണാ
ഇന്ദ്രനീല മണിവര്‍ണ്ണാ...
ഇന്ദിരാ രമണാ നീയെന്നുള്ളില്‍
ഇന്ദുബിംബമായുദിക്കേണം.. (2)
കൃഷ്ണാ കൃഷ്ണാ.. മധുരാധിപ കൃഷ്ണാ
കൃഷ്ണാ കൃഷ്ണാ.. മധുസൂദന കൃഷ്ണാ (2)
മധുര ദര്‍ശന നിന്മലര്‍മിഴിയും
നറുതേന്മൊഴിയും മധുരം.. (2)
മധുരം നിന്മൃദുഹസിതം.. ഹാ..
മദുമധുരം മുരളീ നിനദം..
കൃഷ്ണാ കൃഷ്ണാ.. കരുണാമയ കൃഷ്ണാ
കൃഷ്ണാ കൃഷ്ണാ... സുരനായക കൃഷ്ണാ (2)
മധുരം മാറിലണിഞ്ഞൊരു കൗസ്തുഭ
മണിയും ഹരിചന്ദനവും (2)
മധുരം നിന്നരമണിയും.. ഹാ..
മധുമധുരം പദ താമരയും
കൃഷ്ണാ കൃഷ്ണാ.. മുരളീധര കൃഷ്ണാ
കൃഷ്ണാ കൃഷ്ണാ.. വരദായക കൃഷ്ണാ (2)
മണിമുടിയഴകിതു കണികാണ്മാനായുണരുന്നൂ മിഴികള്‍
കൃഷ്ണാ...
മലരടിയഴകിതു കിനാവുകാണാന്‍ മിഴികള്‍മയങ്ങുന്ന
കൃഷ്ണാ...
ഇന്ദീവരദലനയനാ കൃഷ്ണാ
ഇന്ദ്രനീലമണിവര്‍ണ്ണാ കൃഷ്ണാ
ഇന്ദീവരദലനയനാ കൃഷ്ണാ
കൃഷ്ണാ കൃഷ്ണാ മധുരാധിപ കൃഷ്ണാ
കൃഷ്ണാ കൃഷ്ണാ മധുസൂദന കൃഷ്ണാ (3)