പൊന്നമ്പല നടവാതിലടഞ്ഞു
Music:
Lyricist:
Singer:
Raaga:
Film/album:
പൊന്നമ്പല നടവാതിലടഞ്ഞു
സ്വര്‍ണ്ണ ദീപങ്ങളണഞ്ഞു..
മഞ്ജുളയുടെ മാനസ ശ്രീകോവിലില്‍
കണ്ണാ പുണ്യദര്‍ശനമേകൂ..
പൊന്നമ്പല നടവാതിലടഞ്ഞു
സ്വര്‍ണ്ണ ദീപങ്ങളണഞ്ഞു..
മഞ്ജു മധുര വേണുനാദമായി
അലിയുന്നൊരഞ്ജന മണിമുകിലേ.. (2)
അഞ്ജലിപ്പൂവ് നീ സ്വീകരിക്കൂ
ബാഷ്പാഞ്ജലി സ്വീകരിക്കൂ..
പൊന്നമ്പല നടവാതിലടഞ്ഞു
സ്വര്‍ണ്ണ ദീപങ്ങളണഞ്ഞു..
നന്ദന നന്ദനാ.. എന്നുള്ളില്‍ വന്നു നിന്‍
പൊന്നോടക്കുഴല്‍ വിളിക്കൂ.. (2)
നിന്‍ മലരടികളില്‍ വീഴട്ടേ
ഞാന്‍.. കണ്ണീരായി ഒഴുകട്ടെ
പൊന്നമ്പല നടവാതിലടഞ്ഞു
സ്വര്‍ണ്ണ ദീപങ്ങളണഞ്ഞു..
മഞ്ജുളയുടെ മാനസ ശ്രീകോവിലില്‍
കണ്ണാ പുണ്യദര്‍ശനമേകൂ..
കണ്ണാ പുണ്യദര്‍ശനമേകൂ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
ponnambala nadavathilanjinju
Additional Info
Year:
1972
ഗാനശാഖ: