ഈശ്വരൻ മനുഷ്യനായ്

ഈശ്വരൻ മനുഷ്യനായ് അവതരിച്ചു
ഈ ..മണ്ണിൻ ദുഃഖങ്ങൾ സ്വയം വരിച്ചു
ഇരവും പകലും കരയും കടലും
ഇടചേർന്ന ജീവിത കളിയരങ്ങിൽ..
ഈശ്വരൻ മനുഷ്യനായി അവതരിച്ചു
ഈ ..മണ്ണിൻ ദുഃഖങ്ങൾ സ്വയം വരിച്ചു

കർമ്മഫലങ്ങൾ പിൻതുടരുന്നു
കയ്പ്പും മധുരവും പകരുന്നു.. (2)
അവതാരനാടകം അവിരാമം തുടരുന്നു
അരങ്ങുകൾ മാത്രം മാറുന്നു..
ഈശ്വരൻ മനുഷ്യനായി അവതരിച്ചു
ഈ ..മണ്ണിൻ ദുഃഖങ്ങൾ സ്വയം വരിച്ചു

കാണികൾ നമ്മൾ എന്തറിയുന്നു..
കണ്ണീർ മിഴികളേ മറയ്ക്കുന്നു (2)
അലകടൽ നടുവിലും അഖില മനസ്സിലും
അണുവിലും പള്ളിയുറങ്ങുന്നു
ഈശ്വരൻ മനുഷ്യനായി അവതരിച്ചു
ഈ ..മണ്ണിൻ ദുഃഖങ്ങൾ സ്വയം വരിച്ചു
ഇരവും പകലും കരയും കടലും
ഇടചേർന്ന ജീവിത കളിയരങ്ങിൽ..
ഈശ്വരൻ മനുഷ്യനായി അവതരിച്ചു
ഈ ..മണ്ണിൻ ദുഃഖങ്ങൾ സ്വയം വരിച്ചു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
eeswaran manushyanayi

Additional Info

Year: 
1972
Lyrics Genre: 

അനുബന്ധവർത്തമാനം