തങ്കമകുടം ചൂടി നില്പൂ (1)
Music:
Lyricist:
Film/album:
തങ്കമകുടം ചൂടി നില്പൂ...
തമ്പുരാന്റെ തിരു നിലയം (2)
അൻപാർന്നെല്ലാം പാലിക്കുന്നൊരു
അൻപാർന്നെല്ലാം പാലിക്കുന്നൊരു
തമ്പുരാന്റെ തിരുനിലയം..
തങ്കമകുടം ചൂടി നില്പൂ...
തമ്പുരാന്റെ തിരു നിലയം
തങ്കമകുടം ചൂടി നില്പൂ...
കണ്ണിനു പൂക്കണിയാകും ഹരിയുടെ..ആ
കണ്ണിനു പൂക്കണിയാകും ഹരിയുടെ
അഞ്ജന വിഗ്രഹം കാണേണം..
അഞ്ജന വിഗ്രഹം കാണേണം..
ശംഖ ചക്രഗദാ പത്മങ്ങളും..
അംഗ ശോഭയും കാണേണം
തങ്കമകുടം ചൂടി നില്പൂ...
തമ്പുരാന്റെ തിരു നിലയം
തങ്കമകുടം ചൂടി നില്പൂ...
കാതിൽ മകര വിഭൂഷണമണിയും..
കായാമ്പൂവുടൽ കാണേണം.. (2)
മഞ്ഞപ്പട്ടും മണിമാലയുമായി..
മഞ്ഞപ്പട്ടും മണിമാലയുമായി..
മഞ്ജുളാംഗനെ കാണേണം..
തങ്കമകുടം ചൂടി നില്പൂ...
തമ്പുരാന്റെ തിരു നിലയം
തങ്കമകുടം ചൂടി നില്പൂ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
thankamakudam choodi
Additional Info
Year:
1972
ഗാനശാഖ: