ഗുരുവായൂരപ്പന്റെ തിരുവമൃതേത്തിന്
ഗുരുവായൂരപ്പന്റെ തിരുവമൃതേത്തിന്
ഉരുളി നിറച്ചും പാല്‍ച്ചോറുവച്ചു
കദളിപ്പഴം വച്ചു പഞ്ചാരനേദിച്ചു
തുളസിപ്പൂവിട്ടു ഞാന്‍ പൂജിച്ചു
ഭഗവാനിതെന്തേ കഴിക്കാത്തൂ
ഒരുപഴം പോലും എടുക്കാത്തൂ.. (2)
പുത്തരി വേവാഞ്ഞോ മധുരം പോരാഞ്ഞോ
പുത്തരി വേവാഞ്ഞോ മധുരം പോരാഞ്ഞോ
അച്ഛന്റെ കൈകൊണ്ട് നേദിക്കാഞ്ഞോ
ഉരുളയുരുട്ടി തരാഞ്ഞിട്ടോ
മടിയിലിരുത്തി തരാഞ്ഞിട്ടോ (2)
പൂജ പിഴച്ചിട്ടോ.. മന്ത്രം പിഴച്ചിട്ടോ
പൂജ പിഴച്ചിട്ടോ.. മന്ത്രം പിഴച്ചിട്ടോ
പൂജാരിയായി ഞാന്‍ വന്നിട്ടോ..
ഒരുവറ്റുമുണ്ണാതിരുന്നാലെ..
തിരുവയറയ്യോ ..വിശക്കൂലേ (2)
പൊന്നുണ്ണിക്കൈകൊണ്ട് ഉരുളയുരുട്ടി നീ
ഉണ്ണുന്നതൊന്നു ഞാന്‍ കണ്ടോട്ടെ (2)
കണ്ടോട്ടെ കണ്ടോട്ടെ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
guruvayoorappante
Additional Info
Year:
1972
ഗാനശാഖ: