ഒരു വരം തേടിവന്നു

ഒരുവരം തേടിവന്നു.. ഗുരുവായൂര്‍ തിരുനടയില്‍
കരുണതന്‍ പാലാഴിക്കടവില്‍..
ഇരുകയ്യുമുയര്‍ത്തിഞാന്‍ തൊഴുതുനിന്നവിടുത്തെ
തിരുനാമമുരുവിടുന്നു.. കൃഷ്ണാ ഗുരുവായൂരപ്പാ..
ഒരുവരം തേടിവന്നു.. ഗുരുവായൂര്‍ തിരുനടയില്‍
കരുണതന്‍ പാലാഴിക്കടവില്‍..

അഴകിനുമഴകായ തിരുമുടിയും..
ഏതഴലിലുമമൃതേകും പുഞ്ചിരിയും.. (2)
അടിയങ്ങള്‍ക്കകതാരില്‍ വിളങ്ങേണം
ഈ.. മതിലകത്തൊളിചിന്നും മണിവിളക്കേ..

ഒരുവരം തേടിവന്നു.. ഗുരുവായൂര്‍ തിരുനടയില്‍
കരുണതന്‍ പാലാഴിക്കടവില്‍..
ഇരുകയ്യുമുയര്‍ത്തിഞാന്‍ തൊഴുതുനിന്നവിടുത്തെ
തിരുനാമമുരുവിടുന്നു.. കൃഷ്ണാ ഗുരുവായൂരപ്പാ..

ഇരുളിലുമൊരുതാരം തെളിയുകില്ലേ
പാഴ്ചിറയിലും താമരപ്പൂ വിരിയുകില്ലേ (2)
അപരാധ സഹസ്രങ്ങള്‍ കഴുകുമീ കണ്ണുനീരില്‍
അവിടുത്തെ ദയാ പുഷ്പം.. വിടരുകില്ലേ..വിടരുകില്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
oru varam thedivannu